---
title: "കൊന്നതാര് ? പാനൂർ വിളക്കോട്ടൂരിലെ നിസാർ വധം; പുനരന്വേഷണത്തിന് മുഖ്യമന്ത്രിക്ക് നിവേദനം"
english_title: "Who killed him? Nisar murder in Panur Vilakkottur; Petition to the Chief Minister for re-investigatio"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252861/who-killed-him-nisar-murder-in-panur-vilakkottur-petition-to-the-chief-minister-for-re-investigatio"
published_at: "2024-11-30T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ab4118fcaa_Untitled-3_copy.jpg"
keywords: []
---

# കൊന്നതാര് ? പാനൂർ വിളക്കോട്ടൂരിലെ നിസാർ വധം; പുനരന്വേഷണത്തിന് മുഖ്യമന്ത്രിക്ക് നിവേദനം

> **Lead Summary:** **പാനൂർ: ** ഞങ്ങളല്ല പ്രതികകളെങ്കിൽ പിന്നെ കൊന്നതാര് എന്ന ചോദ്യം നിസാർ വധക്കേസിൽ പൊലീസ് പ്രതിചേർത്ത് കുറ്റക്കാരെല്ലന്ന് കോടതി കണ്ടെത്തിയ പ്രതികളുടെ ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

## Article Content

**പാനൂർ: ** ഞങ്ങളല്ല പ്രതികകളെങ്കിൽ പിന്നെ കൊന്നതാര് എന്ന ചോദ്യം നിസാർ വധക്കേസിൽ പൊലീസ് പ്രതിചേർത്ത് കുറ്റക്കാരെല്ലന്ന് കോടതി കണ്ടെത്തിയ പ്രതികളുടെ ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

വായ് മൂടി കെട്ടാൻ ശ്രമങ്ങൾ ഏറെ നടക്കുന്നതിനിടെ പാനൂരിനടുത്തെ വിളക്കോട്ടൂരിൽ നടന്ന നിസാർ വധം പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം.

2000 ഏപ്രിൽ 23 നാണ് വിളക്കോട്ടൂരിൽ പേരാമ്പ്ര സ്വദേശി നിസാർ കൊലചെയ്യപ്പെട്ടത്. കൊലപാതകം പുനരന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്നാണ് നിവേദനത്തിലെ ആവശ്യം. കേസിൽ പ്രതിചേർക്കപ്പെട്ട് കോടതി വെറുതെ വിട്ട പാറാട്ട് സ്വദേശി പൊന്നത്ത് സുനിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

കേസ് അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്നും കള്ള കേസിൽ കുടുക്കിയ ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്മാരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252861/who-killed-him-nisar-murder-in-panur-vilakkottur-petition-to-the-chief-minister-for-re-investigatio)