---
title: "കരിയാട് സ്വകാര്യ ക്ലിനിക്കിലെ കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കുന്നെന്ന് ; പ്രതിഷേധവുമായി നാട്ടുകാരും, ഓട്ടോ ഡ്രൈവർമാരും"
english_title: "Locals and auto drivers protest over toilet waste from private clinic in Kariyad flowing into drain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252839/locals-and-auto-drivers-protest-over-toilet-waste-from-private-clinic-in-kariyad-flowing-into-drain"
published_at: "2024-11-30T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674aa7cd5c1c2_Untitled-2_copy.jpg"
keywords: []
---

# കരിയാട് സ്വകാര്യ ക്ലിനിക്കിലെ കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കുന്നെന്ന് ; പ്രതിഷേധവുമായി നാട്ടുകാരും, ഓട്ടോ ഡ്രൈവർമാരും

> **Lead Summary:** **പെരിങ്ങത്തൂർ: **കരിയാട് പുതുശ്ശേരി മുക്കിലെ സ്വകാര്യ ക്ലിനിക്ക് മാലിന്യങ്ങൾ റോഡിലെ ഓടയിലേക്ക് ഒഴുക്കി വിടുന്നതായി പരാതി. കെയർ & ക്യൂർ ക്ലിനിക്കിന് എതിരെയാണ് പരാതി.

## Article Content

**പെരിങ്ങത്തൂർ: **കരിയാട് പുതുശ്ശേരി മുക്കിലെ സ്വകാര്യ ക്ലിനിക്ക് മാലിന്യങ്ങൾ റോഡിലെ ഓടയിലേക്ക് ഒഴുക്കി വിടുന്നതായി പരാതി. കെയർ & ക്യൂർ ക്ലിനിക്കിന് എതിരെയാണ് പരാതി.

ക്ലിനിക്കിലെ കക്കൂസ് മാലിന്യം ഉൾപ്പടെ റോഡിലെ ഓടയിലേക്ക് ഒഴുക്കിവിടുകയാണെന്ന് പ്രതിഷേധവുമായെത്തിയ നാട്ടുകാരും, ഓട്ടോ ഡ്രൈവർമാരും പറഞ്ഞു.

ഓടയിൽ നിന്ന് ഉയരുന്ന ദുർഗന്ധം പരിസരവാസികൾക്കും, സ്റ്റാൻ്റിൽ നിർത്തിയിട്ട ഓട്ടോ തൊഴിലാളികൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വർദ്ധിച്ചതോട് കൂടിയാണ് പ്രതിഷേധം ശക്തമായത്.

പാനൂർ നഗരസഭ അധികാരികൾക്കും, ബന്ധപ്പെട്ട മേലുദ്യോഗസ്ഥർക്കും മാസങ്ങളായി പരാതി കൊടുത്തെങ്കിലും നടപടി ഒന്നും ഉണ്ടായില്ല എന്നാണ് നാട്ടുകാർ പറയുന്നത്. പരാതിയെ തുടർന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗം സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252839/locals-and-auto-drivers-protest-over-toilet-waste-from-private-clinic-in-kariyad-flowing-into-drain)