---
title: "വാനിലുയർന്ന് ചെങ്കൊടി ; സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം"
english_title: "The red flag rises in the sky; CPM Panur area conference begins with a proud start"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252725/the-red-flag-rises-in-the-sky-cpm-panur-area-conference-begins-with-a-proud-start"
published_at: "2024-11-29T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749cff6697c8_Untitled-2_copy.jpg"
keywords: []
---

# വാനിലുയർന്ന് ചെങ്കൊടി ; സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം

> **Lead Summary:** **പാനൂർ: ** സിപിഎം ഇരുപത്തിനാലാം പാർടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ജില്ലയിലെ അവസാന ഏരിയ സമ്മേളനമായ പാനൂർ ഏരിയ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു. ചമ്പാട് അരയാക്കൂൽ പൊതുസമ്മേളന നഗരിയായ യെച്ചൂരി - കോടിയേരി നഗറിൽ സംഘാടക സമിതി ചെയർമാൻ കെകെ പവിത്രൻ പതാക ഉയർത്തി.

## Article Content

**പാനൂർ: ** സിപിഎം ഇരുപത്തിനാലാം പാർടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ജില്ലയിലെ അവസാന ഏരിയ സമ്മേളനമായ പാനൂർ ഏരിയ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു. ചമ്പാട് അരയാക്കൂൽ പൊതുസമ്മേളന നഗരിയായ യെച്ചൂരി - കോടിയേരി നഗറിൽ സംഘാടക സമിതി ചെയർമാൻ കെകെ പവിത്രൻ പതാക ഉയർത്തി.

ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ, ഇ വിജയൻ, എ രാഘവൻ, കാന ബാലൻ, എം സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളും, ഏരിയയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ പാർടി പ്രവർത്തകരും പങ്കെടുത്തു.

പതാക ഐവി ദാസിൻ്റെ സ്മൃതികുടീരത്തിൽ നിന്നും ജാഥ ലീഡർ എ രാഘവന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം സുരേന്ദ്രനും, കൊടിമരം പിപി കുഞ്ഞിക്കണ്ണൻ സ്മൃതി മണ്ഡപത്തിൽ നിന്നും ജാഥ ലീഡർ ഇ വിജയന് ജില്ലാ സെക്രട്ടറി യേറ്റംഗം പി ഹരീന്ദ്രനും കൈമാറി. 2 ജാഥകളും

അത് ലറ്റുകളുടെ അകമ്പടിയോടെ കിഴക്കെ ചമ്പാട് രാജു മാസ്റ്റർ സ്മൃതി മണ്ഡപത്തിന് സമീപം സംഗമിച്ചു. ചുവപ്പ് വളണ്ടിയർമാരുടെയും, ബാൻ്റ് മേളങ്ങളുടെ അകമ്പടിയോടെ ബഹുജന പ്രകടനമായി സമ്മേളന നഗരിയിൽ എത്തിച്ചേർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252725/the-red-flag-rises-in-the-sky-cpm-panur-area-conference-begins-with-a-proud-start)