---
title: "റോഡ് മുറിച്ചുകടക്കവേ ബസ്സിനടിയിൽപ്പെട്ടു ; ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം"
english_title: "First grade student dies after being hit by bus while crossing road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252822/first-grade-student-dies-after-being-hit-by-bus-while-crossing-road"
published_at: "2024-11-30T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674a9fac0633e_674a9929ca253_accident.jpg"
keywords: []
---

# റോഡ് മുറിച്ചുകടക്കവേ ബസ്സിനടിയിൽപ്പെട്ടു ; ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ട് എടുത്ത ബസ്സിനടിയിൽപ്പെട്ടു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

## Article Content

ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ട് എടുത്ത ബസ്സിനടിയിൽപ്പെട്ടു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ്-രജിത ദമ്പതിയുടെ മകള്‍ തൃതിയ (6) അണ് മരിച്ചത്.

എരിമയൂർ സെന്റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഇന്നലെ വൈകിട്ട് ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252822/first-grade-student-dies-after-being-hit-by-bus-while-crossing-road)