പാനൂർ:(www.panoornews.in) പിന്നോക്ക വികസന കോർപ്പറേഷൻ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ്സിന് അനുവദിച്ച ബൾക്ക് ലോൺ വിതരണ ഉദ്ഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.
33 കുടുംബശ്രീകൾക്കായി 3 കോടി രൂപയാണ് നൽകിയത്. കുടുംബശ്രീകളിലൂടെ വനിതകളെ സ്വയംതൊഴിൽ കണ്ടെത്തി ശാക്തീകരിക്കാനാണ് പിന്നോക്ക വികസന കോർപ്പറേഷൻ വായ്പകൾ നൽകുന്നത്.
പന്ന്യന്നൂർ പഞ്ചായത്തിലെ 33 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി 348 അംഗങ്ങൾക്കായി 3 കോടി രൂപയാണ് അനുവദിച്ചത്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പിന്നോക്ക വികസന കോർപ്പറേഷൻ മാനേജർ അനീറ്റ ജോസ് പദ്ധതി വിശദീകരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ അധ്യക്ഷനായി. വാർഡംഗങ്ങളായ കെ.മോഹനൻ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൻ പി.കെ ബിജുള സ്വാഗതവും, വൈസ് ചെയർപേഴ്സൻ എം.സുജാത നന്ദിയും പറഞ്ഞു. 5 ശതമാനം പലിശക്കാണ് വായ്പ അനുവദിച്ചത്.
Empowerment of women is the goal; The Backward Development Corporation gave a loan of Rs