കണ്ണൂരും, കാസർകോടും മുന്നറിയിപ്പ്; തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത, കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത

കണ്ണൂരും, കാസർകോടും മുന്നറിയിപ്പ്; തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത, കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത
Jun 26, 2024 10:18 AM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)  കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂന മർദ്ദപാത്തി സ്ഥിതിചെയ്യുണ്ട്. ഗുജറാത്തിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.

ഇതിന്‍റെ ഇടിന്നലോടെ മഴയും ശക്തമായ കാറ്റോടെയുള്ള മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

കണ്ണൂർ, കാസർകോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് തീരങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

27 ആം തീയതി ഉച്ചക്ക് 02.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചത്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും 27ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Warning to Kannur and Kasarkode Special caution in coastal areas, possibility of sea attack

Next TV

Related Stories
ചൊക്ലിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി  കുഞ്ഞ് മരിച്ചു.

Sep 28, 2024 10:21 PM

ചൊക്ലിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു.

ചൊക്ലിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ്...

Read More >>
2 കോടി രൂപ ചിലവിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് -  വള്ള്യായി നവോദയക്കുന്നിൽ  നിർമ്മിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന് ശിലയിട്ടു

Sep 28, 2024 10:09 PM

2 കോടി രൂപ ചിലവിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് - വള്ള്യായി നവോദയക്കുന്നിൽ നിർമ്മിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന് ശിലയിട്ടു

2 കോടി രൂപ ചിലവിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് - വള്ള്യായി നവോദയക്കുന്നിൽ നിർമ്മിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന് ശിലയിട്ടു...

Read More >>
പുഷ്പൻ്റെ വേർപാട് ; നാളെ മാഹിയിലും ഹർത്താൽ,  സ്പീക്കറുടെ എല്ലാ പരിപാടികളും മാറ്റിവച്ചു

Sep 28, 2024 07:49 PM

പുഷ്പൻ്റെ വേർപാട് ; നാളെ മാഹിയിലും ഹർത്താൽ, സ്പീക്കറുടെ എല്ലാ പരിപാടികളും മാറ്റിവച്ചു

നാളെ മാഹിയിലും ഹർത്താൽ, സ്പീക്കറുടെ എല്ലാ പരിപാടികളും...

Read More >>
പുഷ്പൻ്റെ വിയോഗം, തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ; തലശേരിയിൽ 10.30നും, മേനപ്രത്ത് 12 മുതലും പൊതു ദര്‍ശനം

Sep 28, 2024 07:20 PM

പുഷ്പൻ്റെ വിയോഗം, തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ; തലശേരിയിൽ 10.30നും, മേനപ്രത്ത് 12 മുതലും പൊതു ദര്‍ശനം

പുഷ്പൻ്റെ വിയോഗം, തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ; തലശേരിയിൽ 10.30നും, മേനപ്രത്ത് 12 മുതലും പൊതു...

Read More >>
നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ

Sep 28, 2024 04:10 PM

നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ

നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം...

Read More >>
സഹന സൂര്യൻ ഇനി ഓർമ്മ ; കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു.

Sep 28, 2024 03:56 PM

സഹന സൂര്യൻ ഇനി ഓർമ്മ ; കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു.

കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ...

Read More >>
Top Stories

News Roundup