കൂലിപ്പണിയെടുത്തു വാങ്ങിയ മൂന്നര പവൻ്റെ സ്വർണമാല ബൈക്ക് യാത്രികൻ കൊണ്ടുപോയി ; 43 കി.മി സഞ്ചരിച്ച് 100 ലേറെ ക്യാമറകൾ പരിശോധിച്ച് പ്രതിയെ പിടികൂടി സി ഐ എംപി ആസാദും സംഘവും

കൂലിപ്പണിയെടുത്തു വാങ്ങിയ മൂന്നര പവൻ്റെ സ്വർണമാല ബൈക്ക് യാത്രികൻ കൊണ്ടുപോയി ; 43 കി.മി സഞ്ചരിച്ച് 100 ലേറെ ക്യാമറകൾ പരിശോധിച്ച്  പ്രതിയെ പിടികൂടി  സി ഐ എംപി ആസാദും സംഘവും
Jun 25, 2024 11:05 AM | By Rajina Sandeep

(www.panoornews.in)   കാഞ്ഞങ്ങാട് പടന്നക്കാട് നിന്നും വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട ചെന്നടുക്കയിലെ സി.എം ഇബ്രാഹിം ഖലീൽ (43) ആണ് അറസ്റ്റിലായത്.

ഹോസ്‌ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി ആസാദി ന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജു വെള്ളൂർ, അജിത്ത് കക്കറ, അനീഷ് നാപ്പച്ചാൽ എന്നിവർ ചേർന്നാണ് അതിവിദഗ്ദമായി പ്രതിയെ കുടുക്കിയത്. കഴിഞ്ഞ 15ന് വൈകിട്ടാണ് കവർച്ച നടന്നത്.

പടന്നക്കാട് ആയുർവേദ ആശുപത്രി റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല ബൈക്കിലെത്തി പ്രതി കവരുകയായിരുന്നു. അജാനൂർ ഇട്ടമ്മലിലെ പരേതനായ നാരായണന്റെ ഭാര്യ സരോജിനിയുടെ (65) ആഭരണമാണ് തട്ടിയെടുത്തത്. മൂന്നര പവൻ തൂക്കംവരുന്ന ആഭരണമായിരുന്നു കവർന്നത്.

കറുത്തകോട്ട് ധരിച്ചെത്തിയ പ്രതി പൊട്ടിച്ചെന്ന വിവരം മാത്രമാണ് തുടക്കത്തിൽ പൊലീസിന് ലഭിച്ചത്. മറ്റൊരു തെളിവും പൊലീ സിന്റെ പക്കലുണ്ടായിരുന്നില്ല. കറുത്ത കോട്ട് ധരിച്ച് ബൈക്കിൽ രക്ഷപെട്ട പ്രതി സഞ്ചരിച്ച റൂട്ടിലൂടെ പൊലീസ് 43 കിലോമീറ്റർ സി.സി.ടി.വി ക്യാമറകൾ പിന്തുടർന്ന് നൂറിലേറെ ക്യാമറകൾ പരിശോധിച്ചെങ്കിലും പ്രതിയെ മനസിലാകുന്ന ഒരു ചിത്രവും കിട്ടിയില്ല.

പടന്നക്കാട് നിന്നും എതു ഭാഗത്തേക്കാണ് പ്രതി സഞ്ചരിച്ചതെന്ന രൂപവും തുടക്ക ത്തിൽ പൊലീസിനില്ലായിരുന്നു. സി.സി.ടി.വി ദൃശ്യം പരിശോധിക്കുന്നതിനിടെ സ്വകാര്യ ബസിനെ മറികടന്ന് പോകുന്ന കോട്ട് ധരിച്ച മോഷ്ടാവിന്റെ ദൃശ്യം കാണാനിടയായത് പൊലീസ് അന്വേഷണത്തിൽ നിർണായകമായി.

ഈ സ്വകാര്യ ബസിനെ തേടിപ്പിടിച്ച അ ന്വേഷണ സംഘം ബസിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചതോടെ കൂടുതൽ വ്യക്തതയുള്ള ചിത്രം കിട്ടി. തുടർന്ന് പ്രതി ബദിയഡുക്കയിലെത്തിയതായി കണ്ടെത്തി. ബദിയടുക്കയിലെത്തിയ പ്രതി കടയിൽ കയറി സാധനം വാങ്ങുന്ന സമയം കോട്ടും ഹെൽമറ്റും ഊരിയതോടെ ഇവിടെയുള്ള സി.സി.ടി.വിയിൽ പ്രതിയുടെ മുഖം തിരിച്ചറിഞ്ഞു.

തുടർന്ന് പ്രതിയുടെ പേരും വിവരവും നാട്ടുകാരുടെ സഹായത്തോടെ മനസിലാക്കിസൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി വീട്ടിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് പുലർച്ചെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കാഞ്ഞങ്ങാട്ട് എത്തിച്ചു. മുംബൈയിൽ കള്ളനോട്ട് കേസുമായി അറസ്റ്റിലായ പ്രതി എട്ടുവർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കടബാധ്യത തീർക്കാൻ വഴി ആലോചിച്ചപ്പോഴാണ് പിടിച്ചു പറി തിരഞ്ഞെടുത്തത്. തുടർന്നു കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. മൂന്നു മാസമായി പ്രതി കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും കറങ്ങി നടന്ന ശേഷമാണ് സരോജിനിയുടെ ആഭരണം കവർന്നത്. കൂലിപ്പണിയെടുത്ത് സമ്പാദിച്ച സ്വർണമാല തിരി ച്ചുകിട്ടിയ സന്തോഷത്തിലാ ണ് സരോജിനി അമ്മ. കുറഞ്ഞ ദിവസങ്ങൾക്കകം പ്രതിയെ പിടികൂടാനായതിന്റെ ചാരിതാർഥ്യത്തിലാണ് പൊലിസും.

The biker took the gold necklace worth three and a half pounds which he had bought as a wage earner;CIMP Azad and his team caught the accused after traveling 43 km and checking more than 100 cameras.

Next TV

Related Stories
ചൊക്ലിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി  കുഞ്ഞ് മരിച്ചു.

Sep 28, 2024 10:21 PM

ചൊക്ലിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു.

ചൊക്ലിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ്...

Read More >>
2 കോടി രൂപ ചിലവിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് -  വള്ള്യായി നവോദയക്കുന്നിൽ  നിർമ്മിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന് ശിലയിട്ടു

Sep 28, 2024 10:09 PM

2 കോടി രൂപ ചിലവിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് - വള്ള്യായി നവോദയക്കുന്നിൽ നിർമ്മിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന് ശിലയിട്ടു

2 കോടി രൂപ ചിലവിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് - വള്ള്യായി നവോദയക്കുന്നിൽ നിർമ്മിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന് ശിലയിട്ടു...

Read More >>
പുഷ്പൻ്റെ വേർപാട് ; നാളെ മാഹിയിലും ഹർത്താൽ,  സ്പീക്കറുടെ എല്ലാ പരിപാടികളും മാറ്റിവച്ചു

Sep 28, 2024 07:49 PM

പുഷ്പൻ്റെ വേർപാട് ; നാളെ മാഹിയിലും ഹർത്താൽ, സ്പീക്കറുടെ എല്ലാ പരിപാടികളും മാറ്റിവച്ചു

നാളെ മാഹിയിലും ഹർത്താൽ, സ്പീക്കറുടെ എല്ലാ പരിപാടികളും...

Read More >>
പുഷ്പൻ്റെ വിയോഗം, തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ; തലശേരിയിൽ 10.30നും, മേനപ്രത്ത് 12 മുതലും പൊതു ദര്‍ശനം

Sep 28, 2024 07:20 PM

പുഷ്പൻ്റെ വിയോഗം, തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ; തലശേരിയിൽ 10.30നും, മേനപ്രത്ത് 12 മുതലും പൊതു ദര്‍ശനം

പുഷ്പൻ്റെ വിയോഗം, തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ; തലശേരിയിൽ 10.30നും, മേനപ്രത്ത് 12 മുതലും പൊതു...

Read More >>
നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ

Sep 28, 2024 04:10 PM

നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ

നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം...

Read More >>
സഹന സൂര്യൻ ഇനി ഓർമ്മ ; കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു.

Sep 28, 2024 03:56 PM

സഹന സൂര്യൻ ഇനി ഓർമ്മ ; കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു.

കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ...

Read More >>
Top Stories