---
title: "5 തവണ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിട്ടും ഹാജരായില്ല ; 1.18 കോടിയുടെ ചെക്ക് കേസിൽ ചൊക്ലി സ്വദേശി റിമാൻ്റിൽ"
english_title: "5 times arrest warrant was issued but did not appear;Chokli native remanded in 1.18 crore check case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214755/5-times-arrest-warrant-was-issued-but-did-not-appearchokli-native-remanded-in-118-crore-check-case"
published_at: "2024-06-25T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a504e4df72_download_(2).jpg"
keywords: []
---

# 5 തവണ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിട്ടും ഹാജരായില്ല ; 1.18 കോടിയുടെ ചെക്ക് കേസിൽ ചൊക്ലി സ്വദേശി റിമാൻ്റിൽ

> **Lead Summary:** ***ചൊക്ലി: *** ചെക്ക് കേസിൽ കോടതി 5 തവണ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും മുങ്ങി നടന്ന പ്രതിയെ ഉത്തരമേഖല ഐജിയുടെ കർശന നിർദേശ ത്തെ തുടർന്ന് അറസ്റ്റ് ചെയ്തു.

## Article Content

***ചൊക്ലി: *** ചെക്ക് കേസിൽ കോടതി 5 തവണ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും മുങ്ങി നടന്ന പ്രതിയെ ഉത്തരമേഖല ഐജിയുടെ കർശന നിർദേശ ത്തെ തുടർന്ന് അറസ്റ്റ് ചെയ്തു.

ചൊക്ലി പെരിങ്ങാ ടിയിൽ താജ് മൻസിലിൽ കെ. കെ.ബഷീറാണ് അറസ്റ്റ‌ിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 4 മാസത്തെ തടവിനു ജയിലിലേക്കയച്ചു. ചെക്ക് കേസിൽ 1.18 കോടി രൂപ നൽകാത്തതിന് ഇയാളെ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു. എന്നാൽ പല തവണ കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസിനു പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു.

ബഷീറിൻ്റെ പിതൃസഹാദര പുത്രനായ പന്നിയങ്കര മാസിയോട് വീട്ടിൽ മണൊലി കുഞ്ഞിമൂസയിൽ നിന്നു ബിസിനസ് ആവശ്യാർഥം വാങ്ങിയ പണം തിരിച്ചു നൽകാതിരുന്നതിനെ തുടർന്നുണ്ടായ കേസിലാണ് കോടതി 1.18 കോടി രൂപ നൽകാൻ ഉത്തരവിട്ടിരുന്നത്.

ഈ പണം നൽകാതിരുന്നതിനെ തുടർന്ന് കോടതി പലതവണ ബഷീറിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

എന്നാൽ വാറന്റ് നിലനിൽക്കെ ഇയാൾ നഗരത്തിൽ സ്വൈരവിഹാരം നടത്തിയിട്ടും പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നതിനെ തുടർന്ന് കുഞ്ഞിമൂസ ഉത്തരമേഖല ഐജിക്ക് നിവേദനം നൽകിയിരുന്നു. ഇതോടെയാണ് പ്രതി അറസ്റ്റിലായതും, ജയിലിലായതും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214755/5-times-arrest-warrant-was-issued-but-did-not-appearchokli-native-remanded-in-118-crore-check-case)