---
title: "കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം"
english_title: "The body of the young man was found inside the car with his throat cut"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214746/the-body-of-the-young-man-was-found-inside-the-car-with-his-throat-cut"
published_at: "2024-06-25T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a4bc50426f_667a47a07222b_deepu.jpg"
keywords: []
---

# കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം

> **Lead Summary:** ****സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കഴുത്തറുത്ത നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

****സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കഴുത്തറുത്ത നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

മലയൻകീഴ് സ്വദേശി ദീപുവാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു. തമിഴ്നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നതു രാത്രി 11.45നാണു തമിഴ്നാട് പൊലീസ് കണ്ടത്. കാറിന്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു.

കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. ഇയാൾക്കു തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണു വീട്ടുകാരുടെ മൊഴി.

മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാം എന്നാണ് പൊലീസ് സംശയം. ദീപുവിന്റെ മൃതദേഹം കുഴിത്തറ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തക്കല എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214746/the-body-of-the-young-man-was-found-inside-the-car-with-his-throat-cut)