---
title: "കണ്ണൂരിൽ വിദ്യാർഥിനി ബസിൽ കുഴഞ്ഞുവീണ് മരിച്ചു "
english_title: "In Kannur, a student died after falling off the bus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214061/in-kannur-a-student-died-after-falling-off-the-bus"
published_at: "2024-06-22T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676ad9c6450a_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ വിദ്യാർഥിനി ബസിൽ കുഴഞ്ഞുവീണ് മരിച്ചു 

> **Lead Summary:** **കണ്ണൂർ : **ബസ് യാത്രക്കിടെ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ സി.ടി. ഫാത്തിമത്തുൽ ഷാസിയ ആണ് മരിച്ചത്. വിളയാങ്കോട് എം.ജി.എം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്.

## Article Content

**കണ്ണൂർ : **ബസ് യാത്രക്കിടെ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ സി.ടി. ഫാത്തിമത്തുൽ ഷാസിയ ആണ് മരിച്ചത്. വിളയാങ്കോട് എം.ജി.എം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്.

ഇന്ന് രാവിലെ കോളജ് ബസിൽ കയറിയതിനു പിന്നാലെ കിച്ചേരിയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. വിദ്യാർഥിനിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214061/in-kannur-a-student-died-after-falling-off-the-bus)