കടവത്തൂരിൻ്റെ ഉറക്കം കെടുത്തി മോഷ്ടാവ് ; ഒരാഴ്ചക്കിടെ മൂന്ന് കടകളിൽ മോഷണം

കടവത്തൂരിൻ്റെ ഉറക്കം കെടുത്തി മോഷ്ടാവ് ; ഒരാഴ്ചക്കിടെ മൂന്ന് കടകളിൽ മോഷണം
Jun 17, 2024 11:39 AM | By Rajina Sandeep

 കടവത്തൂർ :(www.panoornews.in)  കടവത്തൂരിൻ്റെ ഉറക്കം കെടുത്തി മോഷ്ടാവ് , ഒരാഴ്ചയ്ക്ക് ശേഷം കടവത്തൂരിലെ കടകളിൽ വീണ്ടും മോഷണം. പുലർച്ചെ രണ്ട് കടകളിലാണ് മോഷണം നടന്നത്.

ടൗണിലെ മെട്രോ ഫാൻസി ഫൂട്ട് വെയർ ഷോപ്പിലും, തൊട്ടടുത്ത ഡാസിൽ ഫാൻസിയിലുമാണ് കള്ളൻ കയറിയത്. പുറത്തെ ചില്ല് വാതിലും ഷട്ടറും തകർത്തിരുന്നു. മെട്രോ ഷോപ്പിൽനിന്ന് പതിനയ്യായിരം രൂപ നഷ്ടപ്പെട്ടതായി പറയുന്നു. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽ മോഷ്ടാവ് ബൈക്കിലെത്തിയതായികാണുന്നുണ്ട്.

മുഖവും ശരീരവും മറച്ച നിലയിലാണ്. ദൃശ്യങ്ങളിൽ ആളെ തിരിച്ചറിയാൻ കഴിയുന്നില്ല. വാഹനത്തിൻ്റെ ചിത്രം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച കടവത്തൂരിലെ ഔദ ഫാൻസി ആൻ്റ് ഫൂട്ട് വെയറിലും കള്ളൻ കയറിയിരുന്നു. ഷട്ടറിൻ്റെയും ഉള്ളിലെ ഗ്ലാസ് ഡോറിൻ്റെയും പൂട്ട് പൊട്ടിച്ചാണ് കള്ളൻ അകത്ത് കയറിയത്.

മേശവലിപ്പിലുണ്ടായിരുന്ന 2000 രൂപക്ക് പുറമെ ബാഗിലുണ്ടായിരുന്ന 29,000 രൂപയും മോഷണം പോയി. രണ്ട് മാസം മുൻപ് എ.ടി.എം. കൗണ്ടർ തകർത്ത സംഭവവുമുണ്ടായി. ഈ കേസിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. മേഖലയിൽ മോഷണം പതിവാകുന്നത് നാട്ടുകാരെ ഭീതിയിലാക്കി യിരിക്കുകയാണ്. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

The thief disturbed the sleep of Kadavathur;Three shops were robbed in one week

Next TV

Related Stories
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച്  നഗ്നചിത്രങ്ങള്‍ പകർത്തി ; പയ്യോളി സ്വദേശി അറസ്റ്റിൽ

May 15, 2025 06:32 PM

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകർത്തി ; പയ്യോളി സ്വദേശി അറസ്റ്റിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകർത്തി ; പയ്യോളി സ്വദേശി...

Read More >>
പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 15, 2025 05:50 PM

പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
'നാക്കിൽ' കുരുങ്ങി  ജി. സുധാകരൻ ; വിവാദ വെളിപ്പെടുത്തലിൽ  കേസെടുക്കാൻ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

May 15, 2025 03:19 PM

'നാക്കിൽ' കുരുങ്ങി ജി. സുധാകരൻ ; വിവാദ വെളിപ്പെടുത്തലിൽ കേസെടുക്കാൻ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

വിവാദ വെളിപ്പെടുത്തലിൽ കേസെടുക്കാൻ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ...

Read More >>
വയനാട് പിലാക്കാവിൽ വനത്തിൽ  കാണാതായ ലീലയെ കണ്ടെത്തി

May 15, 2025 02:15 PM

വയനാട് പിലാക്കാവിൽ വനത്തിൽ കാണാതായ ലീലയെ കണ്ടെത്തി

വയനാട് പിലാക്കാവിൽ വനത്തിൽ കാണാതായ ലീലയെ കണ്ടെത്തി...

Read More >>
വടകരയിൽ ഭീതി വിതച്ച്  തെരുവുനായകൾ ; ഗര്‍ഭിണികളായ ആടുൾപ്പെടെ മൂന്നെണ്ണം ചത്ത നിലയിൽ

May 15, 2025 11:29 AM

വടകരയിൽ ഭീതി വിതച്ച് തെരുവുനായകൾ ; ഗര്‍ഭിണികളായ ആടുൾപ്പെടെ മൂന്നെണ്ണം ചത്ത നിലയിൽ

വടകരയിൽ ഭീതി വിതച്ച് തെരുവുനായകൾ ; ഗര്‍ഭിണികളായ ആടുൾപ്പെടെ മൂന്നെണ്ണം ചത്ത...

Read More >>
കുട്ടികളെ സന്മാർഗികളാകൂ.. ;  സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​ പഠനം

May 15, 2025 11:25 AM

കുട്ടികളെ സന്മാർഗികളാകൂ.. ; സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​ പഠനം

സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​...

Read More >>
Top Stories

News Roundup

Entertainment News