ന്യൂമാഹിയിൽ പുഴയിൽ ചാടിയ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

ന്യൂമാഹിയിൽ  പുഴയിൽ ചാടിയ 13 വയസുകാരിയുടെ മൃതദേഹം  കണ്ടെത്തി.
Jun 17, 2024 10:03 AM | By Rajina Sandeep

(www.panoornews.in)   ന്യൂമാഹിയിൽ പുഴയിൽ ചാടിയ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.  കല്ലായിയങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ്നാട് കളളക്കുറുച്ചി സ്വദേശി മണ്ണാങ്കട്ടി [പാണ്ഡ്യൻ ] യുടെയും , മുനിയമ്മയുടെയും മകൾ പവിത്ര [13]യാണ് കഴിഞ്ഞ ദിവസം പുഴയിൽ ചാടിയത്.

അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിൽ അമ്മ വഴക്കു പറഞ്ഞതിൽ മനം നൊന്ത് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഏറെ നേരമായികുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ പറമ്പിൽ കുട്ടിയുടെ ചെരിപ്പും ചെളിയിൽ പുഴയിലേക്ക് ഇറങ്ങിയതിൻ്റെ കാല്പാടും കണ്ടെത്തിയതിനെത്തുടർന്ന് പുഴയിലിറങ്ങയതായി സംശയിക്കുകയായിരുന്നു.

തലശ്ശേരി -മാഹി ഫയർ ഫോഴ്സും നാട്ടുകാരും ഇന്നലെ 8 മണിക്കൂറോളം തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

മുകുന്ദൻ പാർക്കിൽ ബോട്ടുജെട്ടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൂലിവേല ചെയ്യുന്ന പാണ്ഡ്യൻ്റെ കുടുംബം പത്ത് വർഷത്തിലേറെയായി ന്യൂമാഹിയിൽ വാടകയ്ക്കാണ് താമസം. ന്യൂമാഹി എം എം സ്കൂളിലെ 8ാം ക്ളാസ് വിദ്യാർത്ഥിനിയാണ് പവിത്ര. ശരവണൻ , കോകില എന്നിവർ പവിത്രയുടെ സഹോദരങ്ങളാണ്.

The body of a 13-year-old girl who jumped into the river was found in New Mahi.

Next TV

Related Stories
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jun 26, 2024 02:04 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

Jun 26, 2024 01:47 PM

യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന്...

Read More >>
വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Jun 26, 2024 01:21 PM

വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന്...

Read More >>
വട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

Jun 26, 2024 12:43 PM

വട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

ദേ​ശീ​യ പാ​ത​യി​ൽ മൂ​രാ​ട് ബ്ര​ദേ​ഴ്‌​സ് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലി​ൽ വൈ​ദ്യു​തി​ത്തൂ​ണ​ട​ക്കം...

Read More >>
ഓടിക്കൊണ്ടിരിക്കെ ചൊക്ലിയിൽ കാറിന് മുകളിൽ മരം വീണു.

Jun 26, 2024 12:19 PM

ഓടിക്കൊണ്ടിരിക്കെ ചൊക്ലിയിൽ കാറിന് മുകളിൽ മരം വീണു.

ചൊക്ലിയിൽ കാറിന് മുകളിൽ മരം...

Read More >>
Top Stories