---
title: "ചെറുവാഞ്ചേരിയിൽ ബേക്കറിയിൽ തീപ്പിടുത്തം ; ലക്ഷങ്ങളുടെ  നഷ്ടം"
english_title: "A fire broke out in a bakery in Cheruvancheri;Loss of lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207586/a-fire-broke-out-in-a-bakery-in-cheruvancheriloss-of-lakhs"
published_at: "2024-05-25T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651fdc964005_dedededed.jpg"
keywords: []
---

# ചെറുവാഞ്ചേരിയിൽ ബേക്കറിയിൽ തീപ്പിടുത്തം ; ലക്ഷങ്ങളുടെ  നഷ്ടം

> **Lead Summary:** ***ചെറുവാഞ്ചേരി : *** ചെറുവാഞ്ചേരി കാര്യാട്ടുപുറത്തെ ബേക്കറിയിൽ തീപിടിത്തം. ബെയ് ക്ക് ആന്റ് ടെയ്ക്ക് എന്ന ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ഫ്രിഡ്‌ജു കൾ, ഫ്രീസർ, ഓവൻ, ഫർണ്ണിച്ചറുകൾ, ഭക്ഷണ സാധനങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവ കത്തിനശിച്ചവയിൽ ഉൾപ്പെടു ന്നു.

## Article Content

***ചെറുവാഞ്ചേരി : *** ചെറുവാഞ്ചേരി കാര്യാട്ടുപുറത്തെ ബേക്കറിയിൽ തീപിടിത്തം. ബെയ് ക്ക് ആന്റ് ടെയ്ക്ക് എന്ന ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ഫ്രിഡ്‌ജു കൾ, ഫ്രീസർ, ഓവൻ, ഫർണ്ണിച്ചറുകൾ, ഭക്ഷണ സാധനങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവ കത്തിനശിച്ചവയിൽ ഉൾപ്പെടു ന്നു.

15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം. കൂത്തുപറമ്പ് അഗ്നിരക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

സീനിയർ ഫയർ ആന്റ് റസ്ക്യൂ‌ ഓഫീസർമാരായ ജിബി ഫിലിപ്പ്, സജിത്ത് കെ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഫയർ ആന്റ് റസ്ക്യു ഓഫീസർമാരായ പ്രവീൺ, ദിവീഷ്, വിപിൻ, റിജിൻ, വിനയൻ, രാരിഷ്, വിനിൽ എന്നിവരും ദൗത്യ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207586/a-fire-broke-out-in-a-bakery-in-cheruvancheriloss-of-lakhs)