---
title: "പാനൂരിലെ ബോംബ് സ്ഫോടനക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് കോൺഗ്രസ്"
english_title: "investigation of Panur bomb blast case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204340/investigation-of-panur-bomb-blast-case"
published_at: "2024-05-10T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663dac2682c54_af41ffe0-fe6c-4fe3-b56f-bbca2cac61c8.jpg"
keywords: []
---

# പാനൂരിലെ ബോംബ് സ്ഫോടനക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് കോൺഗ്രസ്

> **Lead Summary:** **പാനൂർ : **പാനൂരിലെ ബോംബ് സ്ഫോടനക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് കോൺഗ്രസ്. കേസിൽ ഉന്നതതല ഗൂ ഢാലോചന നടക്കുകയാണെ ന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു. സി.പി. എം. നേതാക്കളെയും പ്രവർത്തകരെയും കേസിൽനിന്ന് രക്ഷിക്കാനുള്ള ആസൂത്രിതനീക്കമാണ് നടക്കുന്നത്.

## Article Content

**പാനൂർ : **പാനൂരിലെ ബോംബ് സ്ഫോടനക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് കോൺഗ്രസ്. കേസിൽ ഉന്നതതല ഗൂ ഢാലോചന നടക്കുകയാണെ ന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു. സി.പി. എം. നേതാക്കളെയും പ്രവർത്തകരെയും കേസിൽനിന്ന് രക്ഷിക്കാനുള്ള ആസൂത്രിതനീക്കമാണ് നടക്കുന്നത്.

ബോംബ് നിർമാണത്തിന് പിന്നിൽ സി.പി.എമ്മിൻ്റെ ഉന്നതതല ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. പോലീസിനെ സ്വാധീനിച്ച് അവർക്കുമേൽ സമ്മർദം ചെലുത്തി അന്വേഷണത്തെയാകെ അട്ടിമറിക്കുകയാണ്. പാനൂർ ബോംബ് സ്ഫോടനക്കേസിൻ്റെ അന്വേഷ ണം അട്ടിമറിച്ച് യഥാർഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കത്തിനെതിരേ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഡി.സി.സി നേതൃയോഗം വ്യക്തമാക്കി.

നേതൃയോഗം ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് മാ ർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. വി.എ. നാരായണൻ, പി.ടി. മാത്യു, ചന്ദ്രൻ തില്ലങ്കേരി, ഫി ലോമിന, പ്രൊഫ. എ.ഡി. മു സ്തഫ, സജ്ജീവ് മാറോളി, ടി.ഒ. മോഹനൻ, കെ.സി. മുഹമ്മദ് ഫൈസൽ, മുഹമ്മദ് ബ്ലാത്തൂർ, കെ.സി. വിജയൻ, റിജിൽ മാ ക്കുറ്റി, എം. നാരായണൻകുട്ടി, എം.പി. ഉണ്ണികൃഷ്ണൻ, എൻ.പി. ശ്രീധരൻ തുടങ്ങിയവർ സം സാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204340/investigation-of-panur-bomb-blast-case)