---
title: "സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത"
english_title: "High temperature warning in the state;Chance of isolated heavy rain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203401/high-temperature-warning-in-the-statechance-of-isolated-heavy-rain"
published_at: "2024-05-06T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66385d94dad34_images.jpg"
keywords: []
---

# സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

> **Lead Summary:** **കണ്ണൂർ:** സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നാളെ വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാനാണ് സാധ്യത.

## Article Content

**കണ്ണൂർ:** സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നാളെ വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാനാണ് സാധ്യത.

സാധാരണയെക്കാൾ 2 - 4°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 8 ന് എറണാകുളം ജില്ലയിലും, 9 ന് വയനാട് ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203401/high-temperature-warning-in-the-statechance-of-isolated-heavy-rain)