---
title: "ഷാഫി പറമ്പിലിനെ മോശമായി ചിത്രീകരിച്ച് എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു ; തലശേരി നഗരസഭാംഗത്തിനെതിരെ സൈബർ സെല്ലിന് പരാതി"
english_title: "An edited video depicting Shafi Parambil badly was circulated;Complaint to cyber cell against Talassery municipal councilor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200626/an-edited-video-depicting-shafi-parambil-badly-was-circulatedcomplaint-to-cyber-cell-against-talassery-municipal-councilor"
published_at: "2024-04-23T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662785954c9be_Untitled-8_copy.jpg"
keywords: []
---

# ഷാഫി പറമ്പിലിനെ മോശമായി ചിത്രീകരിച്ച് എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു ; തലശേരി നഗരസഭാംഗത്തിനെതിരെ സൈബർ സെല്ലിന് പരാതി

> **Lead Summary:** വടകര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജയെ അനുകൂലിച്ചും, യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലി നെ മോശക്കാരനായും ചിത്രീകരിച്ച് കെ.കെ രമ എം.എൽ.എ യുടെ ഒരു എഡിറ്റ് ചെയ്ത‌ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ സൈബർ പൊലീ സ് സി.ഐക്ക് പരാതി.

## Article Content

വടകര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജയെ അനുകൂലിച്ചും, യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലി നെ മോശക്കാരനായും ചിത്രീകരിച്ച് കെ.കെ രമ എം.എൽ.എ യുടെ ഒരു എഡിറ്റ് ചെയ്ത‌ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ സൈബർ പൊലീ സ് സി.ഐക്ക് പരാതി.

തലശ്ശേരി നഗരസഭാംഗം ടി.സി. അബ്ദുൽഖിലാബിനെതിരെ മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.എ ലത്തീഫാണ് പരാതി നൽകിയത്. വോയ്‌സ് ഓഫ് തലശ്ശേരി എന്ന ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോക്കു മുകളിൽ ഷാഫിയെയും തെമ്മാടിക്കൂട്ടങ്ങളെയും തള്ളി കെ.കെ രമ എന്ന് കുറിപ്പുമുണ്ട്.

ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൂ ടിയാണ് കെ.കെ രമ എം.എൽ.എ. കെ.കെ രമയും, ഉമ തോമസും വടകരയിൽ കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ഷാഫി പറമ്പിലിനെ മോശക്കാരനാ യി ചിത്രീകരിക്കുന്ന രൂപത്തിൽ എഡിറ്റ് ചെയ്താണ് ഖിലാബ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതത്രെ. ഇതുവരെ സജീവമായി ഷാഫി പറമ്പിലിനുവേണ്ടി പ്രവർത്തിച്ച കെ.കെ രമ എം.എൽ.എ ഷാഫി പറമ്പി ലിനെ തള്ളിപ്പറഞ്ഞ് കെ.കെ ശൈലജയെ സപ്പോർട്ട് ചെയ്യുന്ന വീഡിയോ ആർ.എം.പി _ യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥക്കിടയാക്കുകയും,

അതുവഴി സമൂഹത്തിലും നാട്ടിലും കലാപ വും, അസ്വസ്ഥതയും സൃഷ്ടിക്കുകയും ചെയ്യണം എന്ന ഉ ദ്ദേശ്യത്തോടുകടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന തെന്നും പരാതിയിൽ പറയുന്നു. ഷാഫി പറമ്പിലിന് അനുകൂലമായിവരുന്ന വോട്ടുകൾ ഇല്ലാതാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ഉദ്ദേശ്യംകൂടി ഈ പോസ്റ്റിനു പിന്നിലുണ്ടെന്നും പരാതിയിൽ പറയുന്നു.

സമൂഹത്തിൽ കലാപവും അസ്വ സ്ഥതയും ഉണ്ടാക്കണമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കണ മെന്ന കരുതലോടും ഉദ്ദേശ്യ ത്തോടുംകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതെന്നും സി.പി.എം നേതാവായ ടി.സി അബ്ദുൽ ഖിലാബിനെതിരെ ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് നടപടി വേണമെന്നുമാണ് അഡ്വ.കെ.എ ലത്തീഫ് നൽകിയ പരാതിയിലെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200626/an-edited-video-depicting-shafi-parambil-badly-was-circulatedcomplaint-to-cyber-cell-against-talassery-municipal-councilor)