---
title: "ശൈലജ ടീച്ചർക്കെതിരെ സോഷ്യൽ മീഡിയയിലുണ്ടായ  അധിക്ഷേപം ;  പരാതി പൂഴ്ത്തിവച്ച  മുഖ്യമന്ത്രിയും,പൊലീസുമാണ്   പ്രതികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ "
english_title: "Abuse on social media against Shailaja teacher;The opposition leader VD Satisha said that the chief minister and the police are the accused who filed the complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199338/abuse-on-social-media-against-shailaja-teacherthe-opposition-leader-vd-satisha-said-that-the-chief-minister-and-the-police-are-the-accused-who-filed-the-complaint"
published_at: "2024-04-17T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f92158c348_Untitled-2_copy.jpg"
keywords: []
---

# ശൈലജ ടീച്ചർക്കെതിരെ സോഷ്യൽ മീഡിയയിലുണ്ടായ  അധിക്ഷേപം ;  പരാതി പൂഴ്ത്തിവച്ച  മുഖ്യമന്ത്രിയും,പൊലീസുമാണ്   പ്രതികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 

> **Lead Summary:** പാനൂർ :(www.panoornews.in0 ശൈലജ ടീച്ചർക്കെതിരെ സോഷ്യൽ മീഡിയയിലുണ്ടായ അധിക്ഷേപം , പരാതി പൂഴ്ത്തിവച്ച മുഖ്യമന്ത്രിയും,പൊലീസുമാണ് പ്രതികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

## Article Content

പാനൂർ :(www.panoornews.in0 ശൈലജ ടീച്ചർക്കെതിരെ സോഷ്യൽ മീഡിയയിലുണ്ടായ അധിക്ഷേപം , പരാതി പൂഴ്ത്തിവച്ച മുഖ്യമന്ത്രിയും,പൊലീസുമാണ് പ്രതികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

   പാനൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് എതിരെ അധിക്ഷേപമുണ്ടെന്ന പരാതി 25 ആം തീയതി ടീച്ചർ മുഖ്യമന്ത്രിക്കും കേരളാ പോലീസിനും കൈമാറിയതാണ്. അതിൽ ഇതുവരെ നടപടി എടുക്കാത്ത മുഖ്യമന്ത്രിയും പോലീസുമാണ് ഈ കേസിലെ മുഖ്യപ്രതികൾ.

കോൺഗ്രസ്സും യു.ഡി.എഫും സ്ത്രീകൾക്കെതിരെ ആക്ഷേപം ഉന്നയിക്കാറില്ല. വ്യക്തി ഹത്യ ചെയ്യുന്നത് കോൺഗ്രസിൻ്റെ നയമല്ല. അങ്ങനെയാരെങ്കിലും ചെയ്താൽ നടപടി എടുക്കും.

ഉമാ തോമസിനും, അച്ചു ഉമ്മനും ഉൾപ്പെടെ സി.പി.എം നടത്തിയ അധിക്ഷേപ പരാമർശങ്ങളൊക്കെ എല്ലാവർക്കും അറിയുന്നതാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. ഡിസിസി പ്രസി.മാർട്ടിൻ ജോർജ്, പാറക്കൽ അബ്ദുള്ള, വി.എ നാരായണൻ, കെ.പി സാജു എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199338/abuse-on-social-media-against-shailaja-teacherthe-opposition-leader-vd-satisha-said-that-the-chief-minister-and-the-police-are-the-accused-who-filed-the-complaint)