(www.panoornews.in)പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 15 കാരനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവിന്റെ സഹോദരിയുടെ മകനെതിരെ യാണ് കേസ്.
ഒരു വർഷം മുമ്പായിരുന്നു കേസിനാസ്‌പദമായ സംഭവം. 15 കാരനായ പത്താം തരം വിദ്യാർത്ഥി ഒമ്പതിൽ പഠി ക്കവെയാണ് വീട്ടിൽ മറ്റാരുമില്ലാ ത്തപ്പോൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതത്രെ.
അടുത്തിടെ കുട്ടി സ്കൂളിൽ ചൈൽഡ്ലൈൻ അധികൃതർക്ക് മുന്നിൽ പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.
An 8-year-old girl was molested in Panur;POCSO against 15-year-old relative