Jan 8, 2024 08:13 PM

 പാനൂർ :(www.panoornews.in) സംസ്ഥാന കലോത്സവത്തിൽ കണ്ണൂരിൻ്റെ വിജയക്കുതിപ്പിന് കരുത്തേകി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. കൊല്ലത്ത് വച്ച് നടന്ന അറുപത്തിരണ്ടാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി ജില്ലയിലെ മികച്ച വിദ്യാലയമായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാറി.

എച്ച്എസ്എസ് വിഭാഗത്തിൽ 12 ഇനങ്ങളിൽ 46 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 9 ഇനങ്ങളിൽ 57 കുട്ടികളുമാണ് മത്സരരംഗത്ത് മാറ്റുരച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ വട്ടപ്പാട്ട്, ദഫ് മുട്ട്, ചവിട്ടുനാടകം, അറബി സംഘഗാനം, ഉർദു, സംഘഗാനം, തിരുവാതിര, ഉപന്യാസം മലയാളം, ഓട്ടൻ തുള്ളൽ എന്നീ ഇനങ്ങളിലും, എച്ച്എസ്എസ് വിഭാഗത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, പരിചമുട്ട്, ചവിട്ടുനാടകം, സംസ്കൃതം പദ്യം, അക്ഷര ശ്ലോകം, മോണോ ആക്ട്, ട്രിപ്പിൾ ജാസ്, ഉറുദു, കവിതാരചന, അറബിക് ഉപന്യാസം, സംസ്കൃതം, കഥാരചന, സംസ്കൃതം പദ്യം ചൊല്ലൽ, മിമിക്രി എന്നീ ഇനങ്ങളിലും ആണ് രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിലെ ചുണക്കുട്ടികൾ മാറ്റുരച്ചത്.

സംസ്ഥാന കലോത്സവത്തിൽ 1049 സ്കൂളുകൾ മത്സരിച്ചതിൽ ഒൻപതാം സ്ഥാനത്താണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നറിയുമ്പോഴെ സ്കൂളിൻ്റെ മേന്മയറിയൂ. കണ്ണൂർ ജില്ലയിൽ ഒന്നാമതാണ് രാജീവ് ഗാന്ധി. അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രധാനധ്യാപകൻ സി.പി സുധീന്ദ്രൻ ട്രൂവിഷനോട് പറഞ്ഞു.

Gold cup missing from Kannur 23 years ago found in Kollam;Intelligence of Mokeri Rajiv Gandhi Higher Secondary School behind..!

Next TV

Top Stories










News Roundup