---
title: "തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ   നിർമ്മിച്ച മിനി സ്റ്റേഡിയം  ഉദ്ഘാടനം നാളെ ; പ്രാദേശിക ചിത്രകാര സംഗമം സംഘടിപ്പിച്ചു"
english_title: "Thuvakunn Elysium Library and Reading Room mini stadium built by popular association will be inaugurated tomorrow;Organized a local artists meet"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203132/thuvakunn-elysium-library-and-reading-room-mini-stadium-built-by-popular-association-will-be-inaugurated-tomorroworganized-a-local-artists-meet"
published_at: "2024-05-04T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6636698a43ee5_Untitled-7_copy.jpg"
keywords: []
---

# തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ   നിർമ്മിച്ച മിനി സ്റ്റേഡിയം  ഉദ്ഘാടനം നാളെ ; പ്രാദേശിക ചിത്രകാര സംഗമം സംഘടിപ്പിച്ചു

> **Lead Summary:** ** **ചിത്രകാരൻ ബി.ടി.കെ അശോക് പ്രാദേശിക ചിത്രകാരന്മാരുടെ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. തൂവക്കുന്നിലെ ആദ്യകാല ചിത്രകാരൻ വാഴക്കണ്ടിയിൽ ഭരതൻ മാസ്റ്ററെ ബി ടി കെ അശോക് ആദരിച്ചു. സംഘാടക സമിതി ചെയർമാൻ മഠത്തിൽ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. സുരേഷ് കണ്ണൻ, പവി കോയ്യോട്, യു.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. എലിസിയം ഭരണ സമിതി അംഗങ്ങളായ പി. അജിത് കുമാർ സ്വാഗതവും, അഷ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

## Article Content

** **ചിത്രകാരൻ ബി.ടി.കെ അശോക് പ്രാദേശിക ചിത്രകാരന്മാരുടെ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. തൂവക്കുന്നിലെ ആദ്യകാല ചിത്രകാരൻ വാഴക്കണ്ടിയിൽ ഭരതൻ മാസ്റ്ററെ ബി ടി കെ അശോക് ആദരിച്ചു. സംഘാടക സമിതി ചെയർമാൻ മഠത്തിൽ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. സുരേഷ് കണ്ണൻ, പവി കോയ്യോട്, യു.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. എലിസിയം ഭരണ സമിതി അംഗങ്ങളായ പി. അജിത് കുമാർ സ്വാഗതവും, അഷ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

പ്രാദേശിക ചിത്രകാരന്മാരായ പവി കോയ്യോട്, സി.പി രാജൻ, സുരേഷ് കണ്ണൻ, ഇ.ബി റബീന, ബീന ഭാസ്ക്കരൻ, എൻ.പി സുസ്മിത, സുരേഷ് ബാബു വിളക്കോട്ടൂർ, റിൻഷിത്ത്, സി.പി റിബിൽ, എൻ.പി സുമോദ്, ദ്രോണ, പ്രദീപ് കാഴ്ച തുടങ്ങിയവരെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ, കൈകൊട്ടികളി, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി. സ്റ്റേഡിയം ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 5 ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203132/thuvakunn-elysium-library-and-reading-room-mini-stadium-built-by-popular-association-will-be-inaugurated-tomorroworganized-a-local-artists-meet)