---
title: "കതിരൂരിൽ വൻ മദ്യവേട്ട ; കോപ്പാലത്തു നിന്നും  സ്‌കൂട്ടറിൽ  കടത്താൻ ശ്രമിച്ച  54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ പിടിയിൽ"
english_title: "Massive liquor hunt in Kathirur;Two persons who tried to smuggle 54 bottles of liquor from Kopalam on a scooter were caught by Koothparamp Excise."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203095/massive-liquor-hunt-in-kathirurtwo-persons-who-tried-to-smuggle-54-bottles-of-liquor-from-kopalam-on-a-scooter-were-caught-by-koothparamp-excise"
published_at: "2024-05-04T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66363deb29ed2_Untitled-6_copy.jpg"
keywords: []
---

# കതിരൂരിൽ വൻ മദ്യവേട്ട ; കോപ്പാലത്തു നിന്നും  സ്‌കൂട്ടറിൽ  കടത്താൻ ശ്രമിച്ച  54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** **കതിരൂർ: ** ലോക്സഭ ഇലക്ഷനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കതിരൂർ പൊട്ടൻപാറ ഭാഗത്ത് നടത്തിയ മിന്നൽ വാഹന പരിശോധനയിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 54 കുപ്പി (27 ലിറ്റർ) മാഹി മദ്യം പിടികൂടി.

## Article Content

**കതിരൂർ: ** ലോക്സഭ ഇലക്ഷനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കതിരൂർ പൊട്ടൻപാറ ഭാഗത്ത് നടത്തിയ മിന്നൽ വാഹന പരിശോധനയിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 54 കുപ്പി (27 ലിറ്റർ) മാഹി മദ്യം പിടികൂടി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 9.30 മണിക്കാണ് പരിശോധന നടത്തിയത്. PY 03 A 5955 നമ്പർ സ്കൂട്ടിയിൽ കോപ്പാലം ഭാഗത്തു നിന്നും കതിരൂർ ഭാഗത്തേക്ക്‌ 3 കെയ്സുകളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മദ്യമാണ് പിടികൂടിയത്. അര ലിറ്റർ കൊള്ളുന്ന 54 കുപ്പികളിലായി ആകെ 27 ലിറ്റർ മദ്യമാണ് പിടികൂടിയത്.

സംഭവത്തിൽ എരുവട്ടി സ്വദേശികളായ സി.വി ഷിജു, കെ. നിഖിൽ എന്നിവരെ അറസ്റ്റ് ചെയ്തു. അസി : എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) മാരായ പി.പ്രമോദൻ, യു.ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, എൻ.സി വിഷ്ണു, എം.സുബിൻ, എ.എം ബിനീഷ്, ജിജീഷ് ചെറുവായി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.കെ സജീവ് എന്നിവരും എക്സൈസ് സംഘ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203095/massive-liquor-hunt-in-kathirurtwo-persons-who-tried-to-smuggle-54-bottles-of-liquor-from-kopalam-on-a-scooter-were-caught-by-koothparamp-excise)