---
title: "# Kappa  |  കൊലപാതക കേസുൾപ്പടെ 5 കേസുകൾ ; റിമാൻ്റിൽ കഴിയുന്ന  ചമ്പാട് സ്വദേശിക്കെതിരെ  കാപ്പ ചുമത്തി പാനൂർ പൊലീസ്"
english_title: "5 cases including murder case;Panur police has charged Kappa against a resident of Champat who is in remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/166816/5-cases-including-murder-casepanur-police-has-charged-kappa-against-a-resident-of-champat-who-is-in-remand"
published_at: "2023-12-03T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c938f2d9ca_Untitled-10_copy.jpg"
keywords: []
---

# # Kappa  |  കൊലപാതക കേസുൾപ്പടെ 5 കേസുകൾ ; റിമാൻ്റിൽ കഴിയുന്ന  ചമ്പാട് സ്വദേശിക്കെതിരെ  കാപ്പ ചുമത്തി പാനൂർ പൊലീസ്

> **Lead Summary:** ***ചമ്പാട്:*** കൊലപാതക കേസുൾപ്പടെ 5 കേസുകൾ ; റിമാൻ്റിൽ കഴിയുന്ന ചമ്പാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി പാനൂർ പൊലീസ് സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഷ്ട്രീയ കൊലപാതക കേസിലുള്‍പ്പെടെ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു.

## Article Content

***ചമ്പാട്:*** കൊലപാതക കേസുൾപ്പടെ 5 കേസുകൾ ; റിമാൻ്റിൽ കഴിയുന്ന ചമ്പാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി പാനൂർ പൊലീസ് സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഷ്ട്രീയ കൊലപാതക കേസിലുള്‍പ്പെടെ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു.

പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചമ്പാട് അരയാക്കൂൽ സ്വദേശിയായ ജന്മിൻ്റവിട ബിജു (43) വിനെതിരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തിയത്. മാസങ്ങള്‍ക്കു മുന്‍പ് പാനൂര്‍ പുത്തൂരില്‍ സ്‌കൂടര്‍ യാത്രക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും പണം കവര്‍ന്നെന്ന കേസില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് തലശേരി സബ്ജയിലിന് സമീപം വച്ച് എസ്.ഐയെ മർദ്ദിച്ചതിന് പിടിയിലാവുകയായിരുന്നു. ഈ കേസിൽ അടുത്ത ദിവസം ജാമ്യത്തിലിറങ്ങാനിരിക്കവെയാണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്. കണ്ണൂര്‍ പളളിക്കുന്ന് സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരുന്ന ഇയാളെ പാനൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സി സി ലതീഷ് രാവിലെ പത്തുമണിയോടെ സെന്‍ട്രല്‍ ജയിലിലെത്തി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ ഐ പി എസിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ക്ക് പാനൂര്‍, തലശ്ശേരി എന്നി പൊലീസ് സ്റ്റേഷനുകളിലായി ലഹള നടത്തല്‍, തടഞ്ഞു വെച്ച്‌ കഠിന ദേഹോപദ്രപം ഏല്‍പ്പിക്കല്‍, കൊലപാതക ശ്രമം, കൂട്ടക്കവര്‍ച്ച, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നിങ്ങനെയായി അഞ്ചു കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/166816/5-cases-including-murder-casepanur-police-has-charged-kappa-against-a-resident-of-champat-who-is-in-remand)