---
title: "2022 - 23 വർഷത്തെ പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ പാനൂർ ബ്ലോക്ക് പഞ്ചായത്തിന് അഭിനന്ദനവുമായി സ്പീക്കർ അഡ്വ.എ.എൻ ഷംസീർ"
english_title: "Speaker Adv. A. N. Shamseer congratulated Pannur Block Panchayat for coming first in the state in implementing the 2022-23 year plan."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106640/speaker-adv-a-n-shamseer-congratulated-pannur-block-panchayat-for-coming-first-in-the-state-in-implementing-the-2022-23-year-plan"
published_at: "2023-04-01T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6428608ec4ebd_Untitled-1_copy.jpg"
keywords: []
---

# 2022 - 23 വർഷത്തെ പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ പാനൂർ ബ്ലോക്ക് പഞ്ചായത്തിന് അഭിനന്ദനവുമായി സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

> **Lead Summary:** പാനൂർ: 2022-23 വർഷത്തെ പദ്ധതി നിർവഹണത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ പാനൂർ ബ്ലോക്ക് പഞ്ചായത്തിനു അഭിനന്ദനങ്ങളുമായി സ്ഥലം എംഎൽഎയുമായ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ. തൻ്റെ ഫേസ്ബുക്ക് പേജിലാണ് സ്പീക്കർ അഭിനന്ദനമറിയിച്ചത്.

## Article Content

പാനൂർ: 2022-23 വർഷത്തെ പദ്ധതി നിർവഹണത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ പാനൂർ ബ്ലോക്ക് പഞ്ചായത്തിനു അഭിനന്ദനങ്ങളുമായി സ്ഥലം എംഎൽഎയുമായ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ. തൻ്റെ ഫേസ്ബുക്ക് പേജിലാണ് സ്പീക്കർ അഭിനന്ദനമറിയിച്ചത്.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ. ശൈലജയുടെ നേതൃത്വത്തിൽ ജനക്ഷേമകരമായ നിരവധിയായ പ്രവർത്തങ്ങൾ ആസൂത്രണം ചെയ്ത് സമയബന്ധിതമായി നടപ്പിലാക്കിയതാണ് ഈ നേട്ടത്തിന് കാരണമായിത്തീർന്നത്.

നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും മറ്റുമായി പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കി കൊണ്ട് ഈ നേട്ടം കൈവരിക്കാൻ നേതൃത്വം നൽകിയ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും മറ്റ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും പ്രത്യേകം അഭിനന്ദനങ്ങൾ. വരും വർഷങ്ങളിലും ഇതിലേറെ മികവോടെ മുന്നേറാൻ സാധിക്കട്ടെ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106640/speaker-adv-a-n-shamseer-congratulated-pannur-block-panchayat-for-coming-first-in-the-state-in-implementing-the-2022-23-year-plan)