പന്ന്യന്നൂർ: ശുചീകരണ പ്രവർത്തന കർമ്മപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രാമസഭകൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും ഗ്രാമസഭയിൽ ചർച്ചയാവുന്നുണ്ട്. പന്ന്യന്നൂർ പഞ്ചായത്ത് ഭരണസമിതി, പഞ്ചായത്ത്തല സംഘാടക സമിതി, വാർഡ് സംഘാടക സമിതി, നാട്ടുകൂട്ട സമിതി, തോട് റോഡ് പൊതു ഇട സംരക്ഷണ സമിതി, ബജാർതല സമിതി, പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതി എന്നിവ വിളിച്ചു ചേർത്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.



ഓരോ വാർഡുകളിലും പ്രത്യേക ഗ്രാമസഭകളും വിളിച്ചു ചേർക്കുന്നുണ്ട്. വൻ ജനപങ്കാളിത്തമാണ് ഗ്രാമസഭകളിൽ ഉണ്ടാകുന്നത്. മൂന്നാം വാർഡിൽ നടന്ന ഗ്രാമസഭയിൽ പഞ്ചായ പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. കെ. നൂറുദ്ദീൻ, ഡോ.പി.മുഹമ്മദ്, പ്രമോദ് മാസ്റ്റർ, സി.മനോജ്, പി.സലാം എന്നിവർ സംസാരിച്ചു. കുടുംബശ്രീ വാർഷികത്തിൽ വാർഡിനെ പ്രതിനിധീകരിച്ച് പങ്കെടുത്തവർക്കുള്ള ഉപഹാര വിതരണവും നടത്തി.
Pannyannoor Gram Panchayat is about to announce a dumping free panchayat;Mass participation in gram sabhas for this
