പാനൂർ: പത്തും, നാൽപ്പതും വർഷത്തോളം കച്ചവടം നടത്തുന്ന വ്യാപാരികളോട് ഒരു സുപ്രഭാതത്തിൽ ഇറങ്ങി പോകാൻ പറയുന്നത് ശരിയല്ലെന്ന് വ്യാപാരി വ്യവസായി സമിതി. വരും ദിവസങ്ങളിൽ ശക്തമായ പോരാട്ടത്തിന് വ്യാപാര വ്യവസായ സമിതി തയ്യാറാകുമെന്നും, കുറ്റിയിടൽ ജനങ്ങളെ അണി നിരത്തി തടയുമെന്നും സമിതി വൈസ് പ്രസി.കെ.കെ സഹദേവൻ പറഞ്ഞു.



ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോകണമെന്ന് പറയുന്നത് തെമ്മാടിത്തമാണ്. ഉപജീവനം നഷ്ടപ്പെടുന്ന വ്യാപാരിക്ക് എന്തു നൽകുമെന്ന് മുഖ്യമന്ത്രി പറയണമെന്നും സഹദേവൻ ആവശ്യപ്പെട്ടു. വികസനത്തിന് വ്യാപാരി വ്യവസായി സമിതി എതിരല്ല. ആറായാലും, നാലുവരിയായാലും റോഡ് വേണം. അർഹതായ നഷ്ട പരിഹാരം വ്യാപാരികൾക്ക് നൽകണമെന്നും ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.പി പ്രമോദ് പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെ.മോഹനൻ, ഏരിയാ സെക്രട്ടറി പി.കെ ബാബു, യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി അസ്ക്കർ പാനൂർ എന്നിവരും സംബന്ധിച്ചു.
If no decision is made regarding the compensation, the four-lane road survey will be stopped from the next day.
