പാനൂർ: ഒരാളെയും തെരുവിലേക്കിറക്കി വിടുന്ന തരത്തിലുള്ള ഒരു പ്രവർത്തനത്തിനും താൻ കൂട്ടുനിൽക്കില്ലെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എ. ശൈലജ. പന്ന്യന്നൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന കൃത്രിമ ജലപാതയ്ക്കെതിരെ പന്ന്യന്നൂർ തണൽ ചാരിറ്റബിൾ സെൻ്ററിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശൈലജ.



നാട്ടിൽ വികസനം വേണ്ട എന്ന തീരുമാനമെടുക്കാനൊന്നും ഒറ്റക്ക് തനിക്ക് കഴിയില്ല. എന്നാൽ ജനങ്ങളെ ദ്രോഹിച്ച് കൊണ്ട് തെരുവിലിറക്കുന്ന ഒരു പ്രവർത്തനത്തെയും അംഗീകരിക്കില്ല. നിങ്ങളോടൊപ്പം ഏത് പ്രതിരോധ പ്രവർത്തനത്തിനും താൻ ഉണ്ടാകുമെന്നും പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എ. ശൈലജ ഉറപ്പു നൽകി. കൈയ്യടിയോടെയാണ് നാട്ടുകാർ പ്രസിഡൻ്റിൻ്റെ വാക്കുകളെ വരവേറ്റത്. സമര പ്രഖ്യാപന കൺവെൻഷൻ പി.വി.മോഹനൻ ചേലോറ ഉദ്ഘാടനം ചെയ്തു. ദിനേശൻ പച്ചോൾ അധ്യക്ഷത വഹിച്ചു.
വാർഡ് അംഗം സ്മിതാ സജീവൻ, കെ.നാണു മാസ്റ്റർ. ചന്ത്രോത്ത് യൂസഫ് ഹാജി, മുകുന്ദൻ മനേക്കര, നൗഫൽ തിരുമ്മൽ, കെ.ശശിധരൻ, സന്തോഷ് ഒടക്കാത്ത്, ശിവദാസൻ, പ്രഭാകരൻ പനക്കാട്ട് എന്നിവർ സംസാരിച്ചു. കെ.പി.ശശീന്ദ്രൻ സ്വാഗതവും സദാശിവൻ കുനിയിൽ നന്ദിയും പറഞ്ഞു. സമരസമിതി ഭാരവാഹികളായി സദാശിവൻ കുനിയിൽ (ചെയർമാൻ) പ്രകാശൻ (കൺവീനർ) സതീശൻ പച്ചോൾ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.ജനങ്ങളെ തെരുവിലേക്കിറക്കി വിടുന്നതിന് കൂട്ടുനിൽക്കാനാകില്ലെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എ.ശൈലജ ; നാടെങ്ങും ജലപാതക്കെതിരെ സമര പ്രഖ്യാപന കൺവെൻഷനുകൾജനങ്ങളെ തെരുവിലേക്കിറക്കി വിടുന്നതിന് കൂട്ടുനിൽക്കാനാകില്ലെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എ.ശൈലജ ; നാടെങ്ങും ജലപാതക്കെതിരെ സമര പ്രഖ്യാപന കൺവെൻഷനുകൾ
Pannur Block Panchayat Pres.A. Shailaja;Conventions declaring strike against waterways all over the country
