തലശേരി: കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വിവാദ കൊടുങ്കാറ്റുയർത്തുന്നു. കേരളത്തില്‍ ഒരു എംപിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും.



ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ സംസാരിക്കവേയാണ് ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകൾ.
പ്രസംഗം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചതോടെ വിശദീകരണവും ഉണ്ടായി. കർഷകരുടെ വേദനയ്ക്കൊപ്പമാണ് നിന്നത്. കർഷകരുടെ കണ്ണീരൊപ്പുന്നവരെ തിരിച്ചും സഹായിക്കുമെന്നും പാംപ്ലാനി പറഞ്ഞു. പ്രസ്താവനയെക്കുറിച്ചറിയില്ലെന്നും, പിന്നീട് പ്രതികരിക്കാമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
Thalassery Archbishop Mar Joseph Pamplani said that if the price of rubber is increased to Rs 300, he will give MP to BJP;Clarification later that the offer is applicable to all
