കണ്ണൂർ : അത്യാവശ്യമായി അവധിക്ക് അപേക്ഷിച്ചിട്ടും ലഭിക്കാത്ത സങ്കടത്തിന് പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട പോലീസുകാരന് സ്ഥലംമാറ്റം. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ പത്മരാജ നെയാണ് ഇരിട്ടി യിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ ശിവരാത്രി ദിനത്തിലാണ് പോലീസുകാരൻ അവധിക്ക് അപേക്ഷ നൽകിയത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷ നിൽ പോലീസുകാരുടെ എണ്ണം കുറവാണ്. ഉത്സവം പോലുള്ള പ്രത്യേക സന്ദർഭത്തിൽ സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് പോലീസുകാരെ കൊണ്ടുവരാറാണ് പതിവ്.



എന്നാൽ സബ് ഡിവിഷൻ വിഭജിച്ചതോടെ തളിപ്പറമ്പിന്റെ കീഴിൽ സ്റ്റേഷനുകളുടെ എണ്ണം കുറഞ്ഞു. ഇതോടെ മറ്റ് സ്റ്റേഷനുകളിൽ നിന്ന് പോലീസുകാരെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയായി. ഈ സാഹചര്യത്തിൽ തളിപ്പറമ്പ് സ്റ്റേഷനിലെ പോലീസുകാർക്ക് അമിത ജോലി ഭാരമാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം അത്യാവശ്യ ത്തിന് അവധി ലഭിക്കാത്ത അവസ്ഥയും. അവധി ലഭിക്കാത്ത സങ്കടത്തിൽ പോലീസുകാരൻ, ഇവിടെ രാജ ഭരണമാണോ യെന്ന് പോലീസ് സ്റ്റേഷനിലെ ഔദ്യോഗിക വാട് സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടു. 45 സെക്കന്റ് കൊണ്ട് ഇത് പിൻവലിച്ചെങ്കിലും അതിനകം ആരോ ചിലർ കണ്ട് ഇത് സ്ക്രീൻ ഷോർട്ട് എടുക്കുകയും എസ്.പിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
ഇതേത്തുടർന്ന് സി.ഐയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. സി. ഐ യുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് പൊതുജന താൽപ്പര്യാർത്ഥം പത്മരാജനെ സ്ഥലംമാറ്റിയത്. ശിക്ഷാ നടപ ടിയുടെ ഭാഗമായുള്ള സ്ഥലം മാറ്റത്തിന് പോലീസിൽ ഔദ്യോഗികമായി ഉപയോഗി ക്കുന്ന വാക്കാണ് പൊതുജന താൽപ്പര്യാർത്ഥമെന്നത്. നല്ല ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥനാണ് പത്മരാജൻ.
Is there a monarchy in Kannur?;The policeman who responded to the official WhatsApp group of policemen due to the grief of not getting leave, has been transferred.
