ന്യൂമാഹി: ഭീതി വിതച്ച് ന്യൂമാഹിയിൽ ഭ്രാന്തൻ നായയുടെ വിളയാട്ടം ; നിരവധിയാളുകൾക്കും, തെരുവുനായകൾക്കും, പശുക്കൾക്കും കടിയേറ്റു. പഞ്ചായത്തിലെ മങ്ങാട്, പള്ളിപ്രം, പെരിങ്ങാടി ഭാഗങ്ങളിൽ പേപ്പട്ടിയുടെ വിളയാട്ടം.



വെള്ളിയാഴ്ച്ച രാത്രി നിരവധി പേർക്ക് കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കയാണ്. നിരവധി തെരുവ് നായകളെ കടിച്ചിട്ടുണ്ട്. പേ ബാധിച്ച നായയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിടികൂടാനായിട്ടില്ല. വളർത്ത് നായകൾക്കും പശുക്കൾക്കം ആടിനും കടിയേറ്റിട്ടുണ്ട്. തെരുവുനായകൾക്ക് കടിയേറ്റതോടെ ജനം ഭീതിയിലാണ്. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Crazy dog rampage in New Mahi after spreading fear;Many were bitten by stray dogs and cows.
