പാനൂർ : കൃഷി മേഖലയിൽ ജല ലഭ്യത, ജലസേചന പദ്ധതികൾ, പുതിയ കൃഷി രീതികൾ, ജൈവകൃഷി, ഔഷധസസ്യകൃഷി എന്നിവക്കായി 59 ലക്ഷം രൂപയും, ആരോഗ്യ രംഗത്തിനായി എട്ടര കോടിയും, ഭവന നിർമ്മാണ - പുനരുദ്ധാരണ മേഖലക്കായി ഒന്നേകാൽ കോടിയും, വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികൾക്കായി 19 ലക്ഷം രൂപയും,



അംഗൻവാടികൾ ശിശു സൗഹൃദമാക്കാനും, പോഷകാഹാര പദ്ധതികൾ നടപ്പാക്കാൻ 38 ലക്ഷം രൂപയും, വനിതാ മേഖലക്ക് 10 ലക്ഷം രൂപയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 7 കോടി രൂപയും, നീക്കിവച്ചിട്ടുണ്ട്. 24,97,84,555 രൂപ വരവും, 22,47,78,727 രൂപ ചിലവും, 2,50,05,828 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസി. നെല്ലൂർ ഇസ്മയിൽ അവതരിപ്പിച്ചത്.
പ്രസിഡണ്ട് വി.കെ തങ്കമണി അധ്യക്ഷയായി. സെക്രട്ടറി വി. രാജീവൻ സ്വാഗതം പറഞ്ഞു. ഭരണ പ്രതിപക്ഷ അംഗങ്ങൾ ബജറ്റിൽ പങ്കെടുത്ത് സംസാരിച്ചു
Tripangotur Grama Panchayat presented the budget;Priority for agriculture sector.
