കണ്ണൂര്‍ : സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് മാത്രമാണ് നിയമനം.



ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ്ങ് ലൈസന്‍സ്, താമസ പരിധിയിലെ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന നോണ്‍ ഇന്‍വോള്‍വ്മെന്റ് ഇന്‍ ഒഫന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം സൂപ്രണ്ട് മുമ്പാകെ ഏപ്രില്‍ പത്ത് രാവിലെ 11 ന് ഹാജരാകണം.
ഫോര്‍ വീലര്‍ ലൈസന്‍സ് ഉള്ളവരായിരിക്കണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0497 2746141, 2747180
Salesman vacancy at Central Prison and Correctional Home
