(www.panoornews.in)മരിച്ചയാളുടെ പേഴ്‌സിൽനിന്ന് മൂവായിരം രൂപ മോഷ്ടിച്ച ആലുവ സ്റ്റേഷനിലെ എസ്ഐ പി.എം. സലീമിനെതിരേ കടുത്ത നടപടിക്ക് സാധ്യത. വകുപ്പുതല അന്വേഷണത്തിൽ കുറ്റം ചെയ്തതായി കണ്ടെത്തിയ തിനാൽ സലീമിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.



വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.എം. വർഗീസിനോട് എസ്‌പി. ഡോ. വൈഭവ് സക്സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാലുടൻ തുടർ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. സർവീസിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടായേക്കാമെന്നാണ് സൂചന. മാതൃകയാകേണ്ട ജോലി ചെയ്യുമ്പോൾ സ്റ്റേഷനകത്തുതന്നെ മോഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥ
ൻ്റെ സ്വഭാവ ദൂഷ്യത്തെ ഗൗരവ മായിട്ടാണ് അധികാരികൾ എടുത്തിരിക്കുന്നത്. നേരത്തേയും ശി ക്ഷാനടപടികളുടെ ഭാഗമായി സ്ഥലംമാറ്റം ഉൾപ്പെടെയുള്ളവ സലീമിന് ലഭിച്ചിട്ടുണ്ട്. മാർച്ച് 19-ന് ട്രെയിനിൽ നിന്ന് വീണുമരിച്ച അസം സ്വദേശി ജിതുൽ ഗോഗോയ് (27) യുടെ വസ്തുക്കൾ പോലീസ് സ്റ്റേഷ നിൽ സൂക്ഷിച്ചിരുന്നു. 21-നു പുലർച്ചെ 5.20-നാണ് ജിതുലിന്റെ പേഴ്‌സിൽ ഉണ്ടായിരുന്ന 8000 രൂപയിൽ 3000 രൂപ എസ്ഐ പി.എം. സലീം മോഷ്ടിക്കുന്നത്.
Further action likely against SI who stole money from deceased's wallet
