വളയത്ത് യുവതിയെയും മക്കളെയും കാണാതായ സംഭവം; സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ

വളയത്ത് യുവതിയെയും മക്കളെയും കാണാതായ സംഭവം;  സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ
Apr 1, 2025 08:00 AM | By Rajina Sandeep

(www.panoornews.in)നാദാപുരം വളയത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവത്തില്‍ അന്വേഷണം സംഘം ബാംഗ്ലൂരില്‍ എത്തി. യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയും ട്രെയിന്‍ ടിക്കറ്റ് എടുത്തതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളയം സ്റ്റേഷനിലെ പോലീസുകാര്‍ ബാംഗ്ലൂരില്‍ എത്തിയത്.

വളയം ചെറുമോത്ത് സ്വദേശി കുറുങ്ങോട്ട് വീട്ടില്‍ ഷക്കീറിന്റെ ഭാര്യ ആഷിദ(29), മക്കളായ മെഹ്‌റ ഫാത്തിമ(10), ലുക്മാന്‍(5) എന്നിവരെയാണ് 28ാം തിയ്യതി വൈകീട്ട് ആറ് മണി മുതല്‍ കാണാതായത്.

വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സ്‌കൂട്ടര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇവര്‍ കറുത്ത നിറത്തിലുള്ള പര്‍ദ്ദയാണ് ധരിച്ചിരുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വളയം പോലീസ് സ്‌റ്റേഷനിലോ 9497947241, 9497980795, 95266 82269, 0496 246069 9 എന്നീ നമ്പറുകളിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

Missing woman and children in Valayam; Scooter found at Vadakara railway station, investigation team in Bengaluru

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 2, 2025 02:29 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ ...

Read More >>
ന്യൂ മാഹിയിൽ  മക്കളുടെ മുന്നിലിട്ട് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം ;  അക്രമം അമിത വേഗം ചോദ്യം ചെയ്തതിന്,  യുവാവ് അറസ്റ്റിൽ

Apr 2, 2025 02:06 PM

ന്യൂ മാഹിയിൽ മക്കളുടെ മുന്നിലിട്ട് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം ; അക്രമം അമിത വേഗം ചോദ്യം ചെയ്തതിന്, യുവാവ് അറസ്റ്റിൽ

ന്യൂ മാഹിയിൽ മക്കളുടെ മുന്നിലിട്ട് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം ; അക്രമം അമിത വേഗം ചോദ്യം ചെയ്തതിന്, യുവാവ്...

Read More >>
'ഷൈൻ ടോമിനും ശ്രീനാഥ് ഭാസിക്കും ലഹരി നൽകി'; ഫോണിൽ പ്രമുഖരുടെ നമ്പറുകൾ, നടന്മാർക്ക്  കുരുക്കായി കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി

Apr 2, 2025 01:55 PM

'ഷൈൻ ടോമിനും ശ്രീനാഥ് ഭാസിക്കും ലഹരി നൽകി'; ഫോണിൽ പ്രമുഖരുടെ നമ്പറുകൾ, നടന്മാർക്ക് കുരുക്കായി കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി

'ഷൈൻ ടോമിനും ശ്രീനാഥ് ഭാസിക്കും ലഹരി നൽകി'; ഫോണിൽ പ്രമുഖരുടെ നമ്പറുകൾ, നടന്മാർക്ക് കുരുക്കായി കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി...

Read More >>
ലഹരിക്കെതിരെ കായിക മേഖലയ്ക്ക് നിറവേറ്റാനുള്ളത് വലിയ ഉത്തരവാദിത്വമെന്ന്  എം സി അതുൽ ;  ചെണ്ടയാട് പ്രിയദർശിനി വോളിക്ക് തുടക്കം

Apr 2, 2025 11:30 AM

ലഹരിക്കെതിരെ കായിക മേഖലയ്ക്ക് നിറവേറ്റാനുള്ളത് വലിയ ഉത്തരവാദിത്വമെന്ന് എം സി അതുൽ ; ചെണ്ടയാട് പ്രിയദർശിനി വോളിക്ക് തുടക്കം

ലഹരിക്കെതിരെ കായിക മേഖലയ്ക്ക് നിറവേറ്റാനുള്ളത് വലിയ ഉത്തരവാദിത്വമെന്ന് എം സി...

Read More >>
Top Stories