(www.panoornews.in)കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പിൽ വാഹനാപകടം . ചേലിയ സ്വദേശിയായ വയോധികന് ദാരുണാന്ത്യം. അഹമ്മദ് കുട്ടി (67) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം.



വൃക്ക രോഗിയായ അഹമ്മദ് കോയ ഡയാലിസിസ് ചെയ്യാനായാണ് താലൂക്ക് ആശുപത്രിയിലെത്തിയത്. ചായ കുടിക്കാനായി ആശുപത്രിയിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചേലിയ മഹല്ല് മുൻ പ്രസിഡൻ്റ് മേലൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്നു.
ഭാര്യ: നഫീസ്സ. മക്കൾ: റസീഫ്, ആസിഫ്, ഷഹനാസ്. മരുമക്കൾ: നജ്‌മ (ചേലിയ ഇലാഹിയ കോളേജ്), മുബീന (കക്കോടി), ഹാരിസ് (കണ്ണങ്കടവ്
Elderly man dies after being hit by lorry while crossing road in Koyilandy
