കടവത്തൂർ:(www.panoornews.in) കടവത്തൂരിലെ ആദ്യത്തെ വിദ്യാലയമായ 133 വർഷം പാരമ്പര്യമുള്ള കുനിപ്പറമ്പ എൽ പി സ്‌കൂളിന് 8 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച കിഡ്സ് പാർക്ക്, ഡിജിറ്റൽ ക്ലാസ് മുറികൾ, ബാഡ്മിന്റൺ കോർട്ട്, ചുറ്റുമതിൽ എന്നിവയുടെ സമർപ്പണത്തോടനുബന്ധിച്ചു നടന്ന പൂർവവിദ്യാർഥി സംഗമം തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സക്കീന തെക്കയിൽ ഉദ്ഘാടനം ചെയ്തു.
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മെമ്പർ ഹാജറ യൂസുഫ് അധ്യക്ഷത വഹിച്ചു.കെ ഇബ്രാഹിം ഹാജി സമ്മാനദാനം നടത്തി.പൂർവധ്യാപകരെ കെ യൂസുഫ് ഹാജി, ഇ കെ അലി ഹാജി, എ പി ഇസ്മായിൽ, ഫൈസൽ ചാത്തോൾ, അബൂബക്കർ ടി എന്നിവർ ആദരിച്ചു.മുതിർന്ന പൂർവദ്യാർത്ഥികളെയും ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അലി,അച്ചാറന്റവിട കുഞ്ഞബ്ദുള്ള ഹാജി,പി ടി എ പ്രസിഡന്റ് നാറോൾ മുഹമ്മദ്, മൂലശ്ശേരി ഗഫൂർ,പി കെ മുകുന്ദൻ മാസ്റ്റർ,മുസവ്വിർ പാനൂർ,വിഅരവിന്ദൻമാസ്റ്റർ ,കെകുഞ്ഞിരാമൻമാസ്റ്റർ,കെപിഅബ്ദുല്ലമാസ്റ്റർ,കെസദാക്ഷിടീച്ചർ,സിപി അബ്ദുൽ മജീദ് എന്നിവർ ആശംസ പ്രസംഗം നടത്തി.സ്വാഗതസംഘം കൺവീനർ മുസ്തഫ തയ്യിൽ സ്വാഗതവും ഹെഡ്മാസ്റ്ററും പൂർവവിദ്യാർഥിയുമായ നജീബ് മാളിൽ നന്ദിയും പറഞ്ഞു.സ്കൂൾ വിദ്യാർത്ഥികളുടെയും പൂർവവിദ്യാർത്ഥികളുടെയും കലാപരിപാടികൾ നടന്നു
Alumni bring New Year gifts to Kuniparamba LP School, Kadavathur