ദേശീയ ചിഹ്നം ദുരുപയോഗം ചെയ്യുന്നത് ഇനി ഗുരുതര കുറ്റം ; ജയിൽ ശിക്ഷയും കനത്ത പിഴയും

ദേശീയ ചിഹ്നം ദുരുപയോഗം ചെയ്യുന്നത് ഇനി  ഗുരുതര കുറ്റം ; ജയിൽ ശിക്ഷയും കനത്ത പിഴയും
Dec 27, 2024 02:31 PM | By Rajina Sandeep

(www.panoornews.in)രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങൾ, പേരുകൾ, ചിഹ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം. പുതിയ നിയമം അനുസരിച്ച് 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം.

നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാൽ പിഴ 500 രൂപ മാത്രമായതിനാൽ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് രണ്ട് പ്രധാന നിയമനിർമ്മാണങ്ങൾക്ക് കീഴിലാണ്.

ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം തടയൽ) നിയമവും ഉപഭോക്തൃകാര്യവകുപ്പിന് കീഴിലുള്ള 1950ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയൽ) നിയമവും ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം. അടുത്തിടെയാണ് ഇതുസംബന്ധിച്ച് ചർച്ചകൾ മന്ത്രിതലയോഗത്തിൽ നടന്നത്. ആദ്യതവണ കുറ്റം ചെയ്യുന്നവർക്ക് ഒരു ലക്ഷവും ആവർത്തിക്കുന്നവർക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസം വരെ തടവും ശിക്ഷ നൽകണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് 2019ൽ നിർദ്ദേശം നൽകിയെങ്കിലും നടപ്പാക്കിയിരുന്നില്ല.

Misusing the national emblem is now a serious crime; carries jail sentence and heavy fines

Next TV

Related Stories
കടവത്തൂർ കുനിപ്പറമ്പ എൽ പി സ്കൂളിന് പുതുവർഷ സമ്മാനവുമായി  പൂർവ വിദ്യാർത്ഥികൾ

Dec 28, 2024 07:01 PM

കടവത്തൂർ കുനിപ്പറമ്പ എൽ പി സ്കൂളിന് പുതുവർഷ സമ്മാനവുമായി പൂർവ വിദ്യാർത്ഥികൾ

കടവത്തൂർ കുനിപ്പറമ്പ എൽ പി സ്കൂളിന് പുതുവർഷ സമ്മാനവുമായി പൂർവ...

Read More >>
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണം ; കടവത്തൂരിൽ സർവകക്ഷി അനുശോചന യോഗം

Dec 28, 2024 06:41 PM

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണം ; കടവത്തൂരിൽ സർവകക്ഷി അനുശോചന യോഗം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണം ; കടവത്തൂരിൽ സർവകക്ഷി അനുശോചന...

Read More >>
ഭർത‍ൃ​ഗൃഹത്തിൽ അതിക്രമിച്ച് കയറി ബലാത്സംഗം;പ്രതി പിടിയിൽ

Dec 28, 2024 02:50 PM

ഭർത‍ൃ​ഗൃഹത്തിൽ അതിക്രമിച്ച് കയറി ബലാത്സംഗം;പ്രതി പിടിയിൽ

ഭർത‍ൃ​ഗൃഹത്തിൽ അതിക്രമിച്ച് കയറി ബലാത്സംഗം;പ്രതി...

Read More >>
'റിമാന്റില്‍ കഴിഞ്ഞ പ്രതികളെ വെറുതെ വിട്ടത് ഞങ്ങള്‍ക്ക് സഹിക്കാനാകില്ല' - ശരതിന്റെ പിതാവ്

Dec 28, 2024 12:58 PM

'റിമാന്റില്‍ കഴിഞ്ഞ പ്രതികളെ വെറുതെ വിട്ടത് ഞങ്ങള്‍ക്ക് സഹിക്കാനാകില്ല' - ശരതിന്റെ പിതാവ്

പെരിയ ഇരട്ടക്കൊലക്കേസിലെ വിധിയില്‍ തൃപ്തരല്ലെന്നും തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍...

Read More >>
പെരിയ ഇരട്ടക്കൊല  കേസിൽ 14 പ്രതികൾ കുറ്റക്കാർ

Dec 28, 2024 11:41 AM

പെരിയ ഇരട്ടക്കൊല കേസിൽ 14 പ്രതികൾ കുറ്റക്കാർ

പെരിയ ഇരട്ടക്കൊല കേസിൽ 14 പ്രതികൾ...

Read More >>
കുന്നോത്തുപറമ്പിൽ ഒമ്പതാം ക്ലാസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് ; സംസ്കാരം ഉച്ചക്ക് വീട്ടുവളപ്പിൽ

Dec 28, 2024 10:36 AM

കുന്നോത്തുപറമ്പിൽ ഒമ്പതാം ക്ലാസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് ; സംസ്കാരം ഉച്ചക്ക് വീട്ടുവളപ്പിൽ

കുന്നോത്തുപറമ്പിൽ ഒമ്പതാം ക്ലാസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് ; സംസ്കാരം ഉച്ചക്ക്...

Read More >>
Top Stories

News Roundup