(www.panoornews.in)മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണയിൽ ഹനുമാൻ ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ‘സങ്കീർത്തന യാത്ര’യിലെ അംഗങ്ങൾ മുസ്‌ലിം യുവാക്കളെ തടഞ്ഞുനിർത്തി ജയ് ശ്രീറാം വിളിക്കാൻ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ് .
ഞായറാഴ്ച നടന്ന സംഭവ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് പത്തോളം സംഘ്പരിവാർ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുസ്‌ലിം യുവാക്കൾക്ക് നേരെയായിരുന്നു ഭീഷണി. മാണ്ഡ്യ താലൂക്കിൽ ബംഗളൂരു-മൈസൂരു ഹൈവേയിൽ സുന്ദഹള്ളിക്ക് സമീപമായിരുന്നു സംഭവം.
ഹൈവേയിലെ അണ്ടർപാസ് സർവിസ് റോഡിന് സമീപം ബൈക്കിൽ സഞ്ചരിക്കുന്ന മൂന്ന് മുസ്‌ലിം യുവാക്കളെ സങ്കീർത്തന യാത്രക്ക് പോകുകയായിരുന്ന സംഘ്പരിവാർ പ്രവർത്തകർ വളയുകയും ‘ജയ് ശ്രീറാം’ എന്ന് വിളിക്കാൻ നിർബന്ധിക്കുന്നതുമാണ് വിഡിയോയിലുള്ളത്.
സംഭവത്തിനെതിരെ ഉയർന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തിൽ, മാണ്ഡ്യ റൂറൽ പൊലീസ് പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 189 (2), 126 (2), 196, 352, ആർവി വകുപ്പുകൾ പ്രകാരമാണ് സ്വമേധയാ കേസെടുത്തത്.
Case filed against Sangh Parivar activists for stopping Muslim youth and chanting Jai Shri Ram