പൊയിലൂർ :(www.panoornews.in) പൊയിലൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- ആർജെഡി സഹകരണ ജനാധിപത്യ മുന്നണി മുഴുവൻ സീറ്റും നേടി.
9 അംഗ സമിതിയിൽ ആർജെഡിക്കു അഞ്ചും, കോൺഗ്രസിന് നാല് ഡയരക്ടർമാരാണുള്ളത്. ആർജെഡിയുടെ ജനകീയ മുഖം ടി.പി.അനന്തൻ മാസ്റ്റർ നേതൃത്വം നൽകുന്ന ഭരണ സമിതിയാണ് ബാങ്ക് ഭരണം കൈയ്യാളുക. അനന്തൻ മാസ്റ്റർ (1209), മൊട്ടമ്മൽ ചന്ദ്രൻ (1230), കെ.നാരായണൻ കാട്ടോത്ത് (1221), വിപി ലിൻസി (1238), പി.പി സുജിന (1196), എൻ.സുമിത്ര (1166), കല്ലായീൻ്റവിട അശോകൻ (1235), വി.പി ആഷിൻ (1269), ഒ.സുവർണ (1224) എന്നിവരുൾപ്പെട്ടതാണ് ഭരണസമിതി.
വി.പി ആഷിനാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയത്. ബിജെപി നേതാവ് സജീവൻ യദുകുലം അടക്കം മത്സര രംഗത്തുണ്ടായിരുന്നു. ശക്തമായ പൊലീസ് സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ്.
വിജയിച്ച മുന്നണി പൊയിലൂർ ടൗണിൽ ആഹ്ലാദ പ്രകടനവും നടത്തി.6 പതിറ്റാണ്ട് കാലം കോൺഗ്രസ് ഭരിച്ച ചേവായൂർ ബാങ്ക് നഷ്ടപ്പെട്ടതിന് ഹർത്താൽ നടത്തിയ സമയത്ത് തന്നെയാണ് പൊയിലൂർ ബാങ്ക് ആർജെഡി കോൺഗ്രസ് മുന്നണി നിലനിർത്തിയതെന്നത് ശ്രദ്ധേയമാണ്. ബിജെപിയുമായി നേരിട്ടായിരുന്നു മത്സരം. അതേ സമയം സിപിഎം ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
Poilur Service Cooperative Bank retained RJD-Congress Cooperative Democratic Front; BJP's attempt to capture it failed