വീട്ടിൽ അമ്മയും, മൂന്ന് മക്കളും മരിച്ച നിലയിൽ ; ഭർത്താവിന്റെ മൃതദേഹം മറ്റൊരിടത്ത് കണ്ടെത്തി

വീട്ടിൽ അമ്മയും, മൂന്ന് മക്കളും മരിച്ച നിലയിൽ ;  ഭർത്താവിന്റെ  മൃതദേഹം മറ്റൊരിടത്ത് കണ്ടെത്തി
Nov 6, 2024 10:32 AM | By Rajina Sandeep

(www.panoornewws.in)വാരാണസിയിൽ വീട്ടിൽ അമ്മയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

45 കാരിയായ സ്ത്രീയും മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ മൃതദേഹം പിന്നീട് വീട്ടിൽ നിന്നും കുറച്ചകലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടെത്തി.

ഇയാൾ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മന്ത്രവാദിയുടെ നിർദേശ പ്രകാരമാണോ കൊലപാതകം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ട്.

വാരാണസിയിലെ ഭദൈനി പ്രദേശത്തെ ജനങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് കൂട്ട കൊലപാതക വാർത്ത വന്നത്. രാജേന്ദ്ര ഗുപ്തയുടെ വീട് ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും തുറക്കാതിരുന്നതോടെ വീട്ടുജോലിക്കാരി വീടിനുള്ളിൽ കയറി നോക്കി.

നീതു (45), മക്കളായ നവേന്ദ്ര (25), ഗൗരംഗി (16), ശുഭേന്ദ്ര ഗുപ്ത (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടത്. രാജേന്ദ്ര ഗുപ്ത വീട്ടിൽ ഉണ്ടായിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം ഇയാളെയും മരിച്ച നിലയിൽ കണ്ടെത്തി.

കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അയൽവാസികൾ പറഞ്ഞതായി മുതിർന്ന പൊലീസ് ഓഫീസർ ഗൗരവ് ബൻസ്വാൾ അറിയിച്ചു.

നേരത്തെ ചില കേസുകളിൽ പ്രതിയായിരുന്ന രാജേന്ദ്ര ഗുപ്ത ജാമ്യത്തിലിറങ്ങിയാണ് കുടുംബത്തെ കൊലപ്പെടുത്തിയത്. പത്തോളം വീടുകൾ രാജേന്ദ്ര ഗുപ്തയ്ക്ക് സ്വന്തമായുണ്ട്.

സ്വത്ത് തർക്കമാണോ കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉറങ്ങിക്കിടക്കുമ്പോഴാണ് അമ്മയ്ക്കും മക്കൾക്കും വെടിയേറ്റതെന്നാണ് സൂചന. പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. വെടിയുണ്ടകൾ കണ്ടെടുത്തു.

അച്ഛനെ കൊലപ്പെടുത്തിയെന്ന് ഉൾപ്പെടെയുള്ള പരാതികൾ രാജേന്ദ്ര ഗുപ്തക്കെതിരെയുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു കൊലപാതകം.

നീതു ഗുപ്തയുടെ രണ്ടാം ഭാര്യയാണ്. ഇവർ തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒരു വർഷത്തിലേറെയായി വേറെയാണ് താമസം.

ഗുപ്തയ്ക്ക് ചില അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യയും മക്കളും അഭിവൃദ്ധിക്ക് തടസ്സമാണെന്ന മന്ത്രവാദിയുടെ ഉപദേശമനുസരിച്ചാണോ ഗുപ്ത കൊലപാതകം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ട്

Mother and three children dead at home; Her husband's body was found elsewhere

Next TV

Related Stories
തെറ്റുപറ്റി പോയി, ക്ഷമിക്കണമെന്ന്   കടവത്തൂരിലെ  ഹൈപ്പർ സിറ്റി സൂപ്പർ മാർക്കറ്റ് ഉടമ ; മാപ്പു പറഞ്ഞതിനെ തുടർന്ന് സൂപ്പർ മാർക്കറ്റ് തുറക്കാനനുവദിച്ച് നാട്ടുകാർ

Nov 6, 2024 11:45 AM

തെറ്റുപറ്റി പോയി, ക്ഷമിക്കണമെന്ന് കടവത്തൂരിലെ ഹൈപ്പർ സിറ്റി സൂപ്പർ മാർക്കറ്റ് ഉടമ ; മാപ്പു പറഞ്ഞതിനെ തുടർന്ന് സൂപ്പർ മാർക്കറ്റ് തുറക്കാനനുവദിച്ച് നാട്ടുകാർ

കടവത്തൂരിലെ ഫാൻ്റസി സ്റ്റുഡിയൊ ഉടമ ശ്രീജിത്തിൻ്റെ മരണത്തിൽ കട പൂട്ടാതെ ഞാൻ കട പൂട്ടിയാൽ മരിച്ചയാൾ തിരിച്ചു വരുമോ എന്ന് ചോദിച്ച് കട പൂട്ടാതിരുന്ന...

Read More >>
പഠനത്തിന് പ്രായമൊ അതിരുകളൊ ഇല്ലെന്ന് കെ.പി മോഹനൻ എം എൽ എ. ;  പാനൂർ ബ്ലോക്ക് പഞ്ചായത്ത്  തുല്യതാ പഠന പദ്ധതിക്ക്  തുടക്കം

Nov 6, 2024 10:56 AM

പഠനത്തിന് പ്രായമൊ അതിരുകളൊ ഇല്ലെന്ന് കെ.പി മോഹനൻ എം എൽ എ. ; പാനൂർ ബ്ലോക്ക് പഞ്ചായത്ത് തുല്യതാ പഠന പദ്ധതിക്ക് തുടക്കം

പാനൂർ ബ്ലോക്ക് പഞ്ചായത്ത് തുല്യതാ പഠന പദ്ധതിക്ക് പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ...

Read More >>
ഞാനുള്ളത് കോഴിക്കോട്, ബാഗിൽ രണ്ടുദിവസത്തെ വസ്ത്രം' ; പുലർച്ചെ രണ്ടരയ്ക്ക് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ്റെ മുന്നിൽ നിന്നും  രാഹുലിൻ്റെ ഫെയ്‌സ്ബുക്ക് ലൈവ്

Nov 6, 2024 08:24 AM

ഞാനുള്ളത് കോഴിക്കോട്, ബാഗിൽ രണ്ടുദിവസത്തെ വസ്ത്രം' ; പുലർച്ചെ രണ്ടരയ്ക്ക് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ്റെ മുന്നിൽ നിന്നും രാഹുലിൻ്റെ ഫെയ്‌സ്ബുക്ക് ലൈവ്

ഞാനുള്ളത് കോഴിക്കോട്, ബാഗിൽ രണ്ടുദിവസത്തെ വസ്ത്രം' ; പുലർച്ചെ രണ്ടരയ്ക്ക് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ്റെ മുന്നിൽ നിന്നും രാഹുലിൻ്റെ...

Read More >>
'ബാഗിൽ കള്ളപ്പണമെത്തിയെന്ന്'; പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന, സംഘർഷം |

Nov 6, 2024 08:22 AM

'ബാഗിൽ കള്ളപ്പണമെത്തിയെന്ന്'; പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന, സംഘർഷം |

'ബാഗിൽ കള്ളപ്പണമെത്തിയെന്ന്'; പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന, സംഘർഷം...

Read More >>
പാനൂരുകാർക്ക് ആഘാതമായി ട്രഷറിയിലെ  സീനിയർ എക്കൗണ്ടൻ്റ്  ശിവജിയുടെ മരണം ; സംസ്കാരം നാളെ

Nov 5, 2024 08:52 PM

പാനൂരുകാർക്ക് ആഘാതമായി ട്രഷറിയിലെ സീനിയർ എക്കൗണ്ടൻ്റ് ശിവജിയുടെ മരണം ; സംസ്കാരം നാളെ

പാനൂരുകാർക്ക് ആഘാതമായി ട്രഷറിയിലെ സീനിയർ എക്കൗണ്ടൻ്റ് ശിവജിയുടെ...

Read More >>
Top Stories

News Roundup