(www.panoornews.in)വെള്ള റേഷൻ കാർഡുടമകള്‍ക്ക് നവംബറില്‍ അഞ്ചു കിലോ അരി വീതം നല്‍കും. കിലോയ്ക്ക് 10.90 രൂപയാണ് നിരക്ക്. മഞ്ഞ, പിങ്ക്,നീല കാർഡുകളുടെ വിഹിതത്തിൽ മാറ്റമില്ല. നവംബറിലെ വിതരണം ഇന്നുമുതൽ ആരംഭിച്ചു.
കഴിഞ്ഞ മാസം ഏഴരലക്ഷം പേർ റേഷൻ വാങ്ങാത്തത് വെള്ള കാർഡിൻറെ അരിവിഹിതം രണ്ട് കിലോയായി കുറച്ചതുകൊണ്ടാണെന്ന വിലയിരുത്തലിലാണ് പൊതുവിതരണ വകുപ്പ്.
സെപ്‌തംബറിൽ 80.04 ലക്ഷം കാർഡുടമകളാണ് റേഷൻ വാങ്ങിയത്. ഒക്ടോബറിൽ ഇത് 72.55 ലക്ഷമായി കുറഞ്ഞു. ഓണം പ്രമാണിച്ച് സെപ്‌തംബറിൽ വെള്ള കാർഡുകാർക്ക് 10 കിലോ അരി വീതം നൽകിയിരുന്നു.
ഒക്ടോബറിലെ വിഹിതത്തിലെ ഒരുഭാഗം മുൻകൂറെടുത്താണ് ഇതു നൽകിയത്. തുടർന്നാണ് ഒക്ടോബറിലെ വിഹിതം കുറച്ചത്.
Five kilos of rice this month for white ration cards