പാനൂർ:(www.panoornews.in) പാനൂർ ഉപജില്ലാ കലോത്സവ വേദിയിൽ ഭിന്നശേഷി വിദ്യാർഥികൾ ഒരുക്കിയ ലൈവ് തട്ടുകട ശദ്ധേയമായി. മൊകേരി രാജീ വ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പാനൂർ ഉപജില്ലാ കലോത്സവ വേദി ക്കരികിലാണ് ലൈവ് തട്ടുകട ഒരുക്കിയത്.
കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളാണ് ഇവിടെ ചായയും പലഹാരങ്ങളുമായി അതിഥികളെ സ്വീകരിക്കാൻ എത്തിയത്. കലോത്സവം കാണാനും പങ്കെടുക്കാനുമായി എത്തു ന്നവരുടെയെല്ലാം ശ്രദ്ധയാകർഷിക്കുന്ന ഒന്നായിരുന്നു ഈ കൊച്ചു തട്ടുകട.
ഉഴുന്നുവട, പരിപ്പുവട, പഴം പൊരി, ഇറച്ചി പത്തൽ, പഴം നിറച്ചത്, ചായ, ലൈം എന്നിവയാണ് ലൈവായി ഇവിടെ നിന്നും നൽകുന്നത്. കച്ചവടത്തിൽ നിന്നും ലഭിക്കുന്ന തുക വിദ്യാർഥികൾക്ക് തന്നെ കൂലി യായി നൽകി. ശ്രേയ, വിനേഷ്, മുഹ്‌സിൻ, ശരീഫ്, തീർത്ഥ, നിഹാൽ എന്നീ ആറ് വിദ്യാർഥികളാണ് കച്ചവടം നടത്തിയത്
. പ്രിൻസിപ്പൽ ആരതി രാമചന്ദ്രൻ, കെ.കെ ഹഫ്സ എന്നീ അധ്യാപി കമാരും ആയമാരായ അനില, സുബൈദ, എന്നിവരും രക്ഷിതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.
Live stall of the students of Kadavathur Maitri Special School filled the hearts and bellies of those who came to the Panur Upazila Kalotsavam