എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കും, കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; യൂട്യൂബർമാർക്കെതിരെ കേസ്

എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കും, കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; യൂട്യൂബർമാർക്കെതിരെ കേസ്
Oct 5, 2024 08:17 AM | By Rajina Sandeep

 (www.panoornews.in) ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും.

മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു.

അതേസമയം, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.

ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാനാകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്‍റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു. അര്‍ജുന്‍റെ കുടുംബത്തിനെതിരായി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.

മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്.

തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാം. മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേർത്തു.

Manaf will be dropped from the FIR, the family has not asked to file a case; Case against YouTubers

Next TV

Related Stories
കണ്ണൂർ സ്വദേശിയുടെ ജിംനേഷ്യത്തിൽ  മയക്കുമരുന്നിനായി  സിനിമാക്കാരടക്കം എത്തിയെന്ന് ;  തുമ്പായത് ജിമ്മിലെത്തിയ കോഡുകൾ

Nov 27, 2024 06:41 PM

കണ്ണൂർ സ്വദേശിയുടെ ജിംനേഷ്യത്തിൽ മയക്കുമരുന്നിനായി സിനിമാക്കാരടക്കം എത്തിയെന്ന് ; തുമ്പായത് ജിമ്മിലെത്തിയ കോഡുകൾ

കണ്ണൂർ സ്വദേശിയുടെ ജിംനേഷ്യത്തിൽ മയക്കുമരുന്നിനായി സിനിമാക്കാരടക്കം...

Read More >>
ഭർത്താവിനോട് വഴക്കിട്ടിറങ്ങിയ ഗർഭിണിയുടെയും, രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി

Nov 27, 2024 03:45 PM

ഭർത്താവിനോട് വഴക്കിട്ടിറങ്ങിയ ഗർഭിണിയുടെയും, രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി

ഭർത്താവിനോട് വഴക്കിട്ടിറങ്ങിയ ഗർഭിണിയുടെയും, രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ...

Read More >>
നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി ഇരുമ്പ് വടികൊണ്ട്  അക്രമിച്ചു ; കൊല്ലം, വളയം  സ്വദേശികൾക്ക്   ഗുരുതര പരിക്ക്

Nov 27, 2024 03:19 PM

നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി ഇരുമ്പ് വടികൊണ്ട് അക്രമിച്ചു ; കൊല്ലം, വളയം സ്വദേശികൾക്ക് ഗുരുതര പരിക്ക്

നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി ഇരുമ്പ് വടികൊണ്ട് അക്രമിച്ചു...

Read More >>
മയ്യഴിപ്പുഴയുടെ പ്രഭവകേന്ദ്രം വറ്റിവരണ്ടു ; ഏഴ് പഞ്ചായത്തുകളെ കാത്തിരിക്കുന്നത് വരൾച്ച

Nov 27, 2024 02:25 PM

മയ്യഴിപ്പുഴയുടെ പ്രഭവകേന്ദ്രം വറ്റിവരണ്ടു ; ഏഴ് പഞ്ചായത്തുകളെ കാത്തിരിക്കുന്നത് വരൾച്ച

കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നൽകി മയ്യഴിപ്പുഴയുടെ പ്രഭവകേന്ദ്രം...

Read More >>
Top Stories










News Roundup