ചമ്പാട്:(www.panooenws.in) കിഴക്കെ ചമ്പാട് അഞ്ചാം വാർഡിൽ ദമ്പതികൾ ഒരുക്കിയ കര നെൽകൃഷിയിൽ നൂറ് മേനി ; വിളവെടുപ്പ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ കെ.പി ശശിധരൻ ഉദ്ഘാടനം ചെയ്തു.
കിഴക്കെ ചമ്പാട് അഞ്ചാം വാർഡിൽ മഠത്തുങ്കണ്ടി താഴെക്കുനിയിൽ അച്ചൂട്ടി - രോഹിണി ദമ്പതികളാണ് വീട്ടുപറമ്പിൽ രണ്ടിടത്തായി കര നെൽകൃഷിയിറക്കിയത്. 60 സെൻറ് സ്ഥലത്ത് ഉമനെൽവിത്ത് ഉപയോഗിച്ചായിരുന്നു കൃഷി. രാവിലെയും വൈകീട്ടും കൃഷിയെ പരിപാലിക്കുകയും ചെയ്തതോടെ നൂറ് മേനി വിളവാണ് ലഭിച്ചത്.
വിളവെടുപ്പ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ മണിലാൽ അധ്യക്ഷനായി. കൃഷി ഓഫീസർ ടി.കെ സാനിയ സ്വാഗതവും, വാർഡ് കൺവീനർ പി.പ്രസന്ന നന്ദിയും പറഞ്ഞു. ഇഞ്ചി, മഞ്ഞൾ കൃഷിയും ഇവർ നടത്തുന്നുണ്ട്.
100 meni in the land paddy cultivation set up by the couple in East Champat fifth ward