---
title: "മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ; മുസ്ലിം ലീഗ്  പാനൂരിൽ നേതൃസ്മൃതി സംഗമം നടത്തി"
english_title: "Former opposition leader Ramesh Chennithala said that the Chief Minister's voice is becoming the voice of the Sangh Parivar; Muslim League held Netrismriti Sangam at Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239994/former-opposition-leader-ramesh-chennithala-said-that-the-chief-ministers-voice-is-becoming-the-voice-of-the-sangh-parivar-muslim-league-held-netrismriti-sangam-at-panur"
published_at: "2024-10-03T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fed29d07aaa_Untitled-1_copy.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ; മുസ്ലിം ലീഗ്  പാനൂരിൽ നേതൃസ്മൃതി സംഗമം നടത്തി

> **Lead Summary:** **** മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. ദ ഹിന്ദു പത്രത്തിന് നൽകിയ മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാറിനെ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കണ്ണൂർ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി പാനൂർ ലീഗ് ഹൗസിൽ നടത്തിയ നേതൃ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**** മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. ദ ഹിന്ദു പത്രത്തിന് നൽകിയ മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാറിനെ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കണ്ണൂർ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി പാനൂർ ലീഗ് ഹൗസിൽ നടത്തിയ നേതൃ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുകയാണ്. മലപ്പുറം പരാമർശം സംഘപരിവാർ വാദമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുസ് ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡൻ്റ് അഡ്വ അബ്ദുൽ കരീംചേലേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ ഷംസുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി.

ഡി സി സി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്, സജീവ് ജോസഫ്, കെ.ടി സഅദുല്ല, മഹമൂദ് കടവത്തൂർ, അഡ്വ കെ എ ലത്തീഫ്, കെ പി താഹിർ, അഡ്വ എം പി മുഹമ്മദലി, ബി കെ അഹമ്മദ്, ടി എ തങ്ങൾ, കെ വി മുഹമ്മദലി, അഡ്വ എസ് മുഹമ്മദ്, ഇബ്രാഹി മുണ്ടേരി, ടിപി മുസ്തഫ , എൻ കെ റഫീഖ് മാസ്റ്റർ, വി നാസർ, മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് പി പി എ സലാം, ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ് ,ടി സി മുഹമ്മദ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239994/former-opposition-leader-ramesh-chennithala-said-that-the-chief-ministers-voice-is-becoming-the-voice-of-the-sangh-parivar-muslim-league-held-netrismriti-sangam-at-panur)