(www.panoornews.in) മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പാനൂർ നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കെ.പി മോഹനൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു
നഗരസഭ വൈസ്ചെയർപേഴ്‌സൺ പ്രീത അശോക് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി ഹാഷിം,കൗൺസിലർമാരായ കെ. കെ സുധീർകുമാർ, പി.കെ പ്രവീൺ ,നഗരസഭ സുപ്രണ്ട് ശ്രീജൻ ,ആരോഗ്യ വിഭാഗം സൂപ്പർവൈസർ ശശി നടുവിലക്കണ്ടി, എന്നിവർസംസാരിച്ചു.നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ,വികസന കാര്യ
സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.കെ ഹനീഫ,കൗൺസിലർമാരായ രത്നാകരൻ, നസീ ലകണ്ടിയിൽ, എന്നിവർ സംബന്ധിച്ചു. നഗരസഭ കണ്ടിജൻ്റ് ജീവനക്കാർ,ഹരിത കർമസേന അംഗങ്ങൾ,നഗരസഭ ജെ എച്ച് ഐ മധു, ആരോഗ്യ വിഭാഗം ജീവനക്കാർ,പാനൂർ സി എച്ച് സി ജെ എച് ഐ മാർ, ,പാനൂർ പിആർ എം എച്ച് എസ്, പാനൂർപി എച്ച് എസ്എസ്, എൻഎസ്എസ് കോർഡിനേറ്റർമാരായ വിജിന, ബിഷ , ഷമിജ, എൻഎസ്എസ് വളണ്ടിയർമാർ വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ,
ആശാവർക്കർമാർ,പാനൂർ ജെ സി ഐ പ്രവര്ത്തകര്, സുരേഷ്ബാബുമാസ്റ്റർ (ഇൻസൈറ്റ്) തൊഴിലുറപ്പ് ജീവനക്കാർ,വിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ, യുവജന, വിദ്യാർത്ഥി സംഘടനകൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
As part of the Garbage Muktam Navakeralam public campaign activities, cleaning activities have started in Panur Municipal Corporation.