---
title: "പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പാമ്പ്"
english_title: "Snake in Pariyaram Medical College Ward"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239828/snake-in-pariyaram-medical-college-ward"
published_at: "2024-10-03T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe3ecb6527a_download_(1).jpg"
keywords: []
---

# പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പാമ്പ്

> **Lead Summary:** **കണ്ണൂർ : **പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പാമ്പ്. സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടത്. 503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്.

## Article Content

**കണ്ണൂർ : **പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പാമ്പ്. സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടത്. 503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്.

സെപ്തംബര്‍ 19ന് നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. അന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനെയാണ് അന്ന് കണ്ടെത്തിയത്.

15 കുഞ്ഞുങ്ങളും നഴ്‌സുമാരും ആ സമയം ഐസിയുവിലുണ്ടായിരുന്നു. അകത്ത് നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കൂട്ടിരിപ്പുകാര്‍ കാണുകയായിരുന്നു.

ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകയറിയ ചെടികളില്‍ നിന്നാണ് പാമ്പ് വരുന്നതെന്നാണ് നിഗമനം. ഇതിനും മുമ്പ് ആശുപത്രിയുടെ എട്ടാം നിലയില്‍ മൂര്‍ഖന്‍ പാമ്പ് കയറിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239828/snake-in-pariyaram-medical-college-ward)