പാനൂർ:(www.panoornews.in) ഗാന്ധിദർശൻ സമിതി പാനൂർ ബ്ലോക്ക് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി പാനൂർ യുപി സ്കൂളിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇന്ത്യ എന്ന ആശയം കഴിഞ്ഞ പത്ത് വർഷമായി വീണുടയുന്ന ദയനീയമായ കാഴ്ചയ്ക്കാണ് നാം സാക്ഷികളാകേണ്ടി വന്നത്.
ഇന്ത്യൻ സംസ്ക്കാരത്തിൻ്റെ ആണിക്കല്ലാണ് അതിൻ്റെ ബഹുസ്വരത. ആ ബഹുസ്വരത ഇല്ലാതായാൽ ഇന്ത്യ ഇല്ലാതായി മാറും. ഗോഡ്സെ യെ ആരാധിക്കുകയും ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും തച്ചുടക്കുന്നത് ഇന്ത്യയുടെ ബഹുസ്വരത തകർത്ത് ഫാസിസ്റ്റ് ഭരണക്രമം സ്ഥാപിക്കാൻ വേണ്ടിയാണ്.
അദ്ദേഹം കൂട്ടിച്ചേർത്തു..ഗാന്ധിദർശൻ സമിതി പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ കെ ദിനേശൻ അധ്യക്ഷത വഹിച്ചു.എം ഹരീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഗാന്ധി ദർശൻ സംസ്ഥാന സമിതി അംഗം വി.സുരേന്ദ്രൻ മാസ്റ്റർ, ഡിസിസി സെക്രട്ടറി സന്തോഷ് കണ്ണം വെള്ളി, പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിം, ഗാന്ധിദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ഭാസ്കരൻ മാസ്റ്റർ, ഗാന്ധി ദർശൻ സമിതി കണ്ണൂർ ജില്ല സെക്രട്ടറി എം എ അശോകൻ, ടി കെ ചന്ദ്രൻ മാസ്റ്റർ, കെ.പി സുരേഷ് ബാബു, തുടങ്ങിയവർ പ്രസംഗിച്ചു.
ഗാന്ധിദർശൻ പാനൂർ ബ്ലോക്ക് സെക്രട്ടറി എം കെ രാജൻ മാസ്റ്റർ സ്വാഗതവും ട്രഷറർ കെ പി കുമാരൻ നന്ദിയും പറഞ്ഞു.
Gandhian visions are the way to deal with the crises the world is facing : Mullapally Ramachandran.