കണ്ണൂർ :(www.panoornews.in)കണ്ണൂർ പാപ്പിനിശേരിയിൽ വൻ കഞ്ചാവ് വേട്ട ; 1.370 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ പശ്ചിമ ബംഗാളിലെ മോർതാസ അലിയാണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച സുസുകി ഏക്സസ് സ്കൂട്ടറും പിടികൂടി.
പറശിനി റോഡിൽ ദുബൈ കടവ് സ്ഥലത്ത് വച്ച് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവാണ് പ്രതിയെ പിടികൂടിയത്.
കഞ്ചാവ് സൂക്ഷിച്ച KL 13 U 5123 നമ്പർ സ്കൂട്ടറും പിടികൂടി. വനിതാ സിവിൽ എക്സൈസ് ഓഫീസർ ആർ.കെ ഷബ്ന , സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ ഷാൻ, പി.ടി ശരത്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി. ഖാലിദ്, അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.സി ഷിബു, ആർപി അബ്ദുൾ നാസർ, പി.കെ അനിൽകുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Big ganja poaching in Kannur Papinissery; A native of West Bengal was arrested with 1.370 kg of ganja