---
title: "പന്ന്യന്നൂർ ഗവ. ആയുർവേദ ആശുപത്രിയിൽ  നവീകരിച്ച പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു"
english_title: "Pannianur Govt. Inaugurated Pachathuruth in the Ayurveda Hospital; Pacha Thurut was prepared by the NSS unit of Chotavur HSS."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239620/pannianur-govt-inaugurated-pachathuruth-in-the-ayurveda-hospital-pacha-thurut-was-prepared-by-the-nss-unit-of-chotavur-hss"
published_at: "2024-10-02T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd0e88ea87a_Untitled-3_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗവ. ആയുർവേദ ആശുപത്രിയിൽ  നവീകരിച്ച പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പന്ന്യന്നൂർ:** പന്ന്യന്നൂർ ഗവ. ആയുർവേദ ആശുപത്രിയിൽ നവീകരിച്ച പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു ; പച്ച തുരുത്ത് ഒരുക്കിയത് ചോതാവൂർ എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ്.

## Article Content

**പന്ന്യന്നൂർ:** പന്ന്യന്നൂർ ഗവ. ആയുർവേദ ആശുപത്രിയിൽ നവീകരിച്ച പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു ; പച്ച തുരുത്ത് ഒരുക്കിയത് ചോതാവൂർ എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ്.

ചോതാവൂർ എച്ച്.എസ്.എസ് - എൻ.എസ്.എസ് യൂണിറ്റിനുള്ള അനുമോദനവും, ഔഷധ സസ്യങ്ങളുടെ ബോധവത്ക്കരണവും ഇതോടൊപ്പം നടന്നു. പന്ന്യന്നൂർ പഞ്ചായത്ത് പ്രസി.സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി പവിത്രൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. ഷാജി, പിടിഎ പ്രസി.നസീർ ഇടവലത്ത്, കെ.സനിൽ എന്നിവർ സംസാരിച്ചു.

അനുനന്ദ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ ഓഫീസർ ഡോ.കെ.വി ചൈതന്യ സ്വാഗതവും, ഷാജിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239620/pannianur-govt-inaugurated-pachathuruth-in-the-ayurveda-hospital-pacha-thurut-was-prepared-by-the-nss-unit-of-chotavur-hss)