(www.panoornews.in) ഗാന്ധി ജയന്തി ദിനത്തിൽ കതിരൂർ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.
സർക്കാർ ഫണ്ട് ഉപയോഗിച്ച് ലക്ഷങ്ങളും കോടികളും ചിലവഴിച്ച് നടപ്പിലാക്കുന്ന സർക്കാർ പദ്ധതികൾ കാലകാലത്ത് നിലനിർത്താൻ ജനകീയ ഇടപെടൽ ഉണ്ടാകണമെന്ന് സ്പീക്കർ പറഞ്ഞു.
വിദ്യാർത്ഥികളും പൊതുജനങ്ങളും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സ്പീക്കർ ആവശ്യപെട്ടു. കതിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സനിൽ അധ്യക്ഷനായി സംഘാടക സമിതി കൺവീനർ കെ.വി പവിത്രൻ സ്വാഗതം പറഞ്ഞു. കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളും ഹരിത കർമ്മ സേനാംഗങ്ങളും ചേർന്ന് തയ്യാറാക്കുന്ന എൽ.ഇ.ഡി. ബൾബ് വിതരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ നിർവഹിച്ചു. ഫാദിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ലത്തീഫ് കെ.എസ്.എ ഏറ്റുവാങ്ങി.
ഹരിത ഭവന സർട്ടിഫിക്കറ്റ് വിതരണം നവകേരളം കർമ്മ പദ്ധതി കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരനും ഹരിത സ്ഥാപന സർട്ടി ഫിക്കറ്റ് വിതരണം ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുനിൽ കുമാറും നിർവഹിച്ചു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ടി. റംല, കതിരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനില പി. രാജ്, കതിരൂർ സർവീസ് സഹകരണ ബേങ്ക് പ്രസിഡൻ്റ് ശ്രീജിത് ചോയൻ, കുടുംബശ്രീ ചെയർപേഴ്സൺ എ.സംഗീത, പുത്തലത്ത് സുരേഷ് ബാബു, എ.വി. രാമദാസൻ കെ.വി. രജീഷ് ,പൊന്ന്യം കൃഷ്ണൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. റംസീന എന്നിവർ സംസാരിച്ചു.
കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും പഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളും ഹരിത കർമ്മ സേനാംഗങ്ങളും ചേർന്ന് മാലിന്യ മുക്ത സന്ദേശമുയർത്തിയുള്ള ബോധവൽക്കരണ നാടകം നാട്ടു പച്ചയും അരങ്ങേറി.
വർഷങ്ങളായി കതിരൂർ ടൗൺ ശുചികരിക്കുന്ന കെ. നാരായണനെ കതിരൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂനിറ്റിൻ്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.
Katirur town beautification work started; Acting Speaker Adv. A.N.Shamsir's asset development fund with Rs.1 crore allocated